Sunday, January 10, 2010

അപ്പര്‍ കുട്ടനാട്-ചില ചെറു കാഴ്ചകള്‍ (തീരെ ചെറുത് )

14 comments
കുട്ടനാടിന്റെ ഫോട്ടോകള്‍ പലരും പോസ്റ്റ്‌ ചെയ്തിട്ടുണ്ട് എന്നറിയാം...ഗ്രാമീണ ഭംഗിയുടെയും.റാണിയുടെ വര്‍ണ്ണക്കാഴ്ചകളില്‍ ,  (ranidv.blogspot.കോം) ,കുറച്ചു മണിക്കൂറുകള്‍ക്കുമുന്‍പ് പോലും ഗ്രാമീണ ഭംഗി തുളുമ്പുന്ന ഫോട്ടോ കണ്ടിരുന്നു.എങ്കിലും,അടുത്തിടെ അപ്പര്‍ കുട്ടനാട് എന്ന് വിളിക്കപ്പെടുന്ന ഭാഗങ്ങളിലൂടെ  യാത്ര ചെയ്തപ്പോള്‍ കണ്ട ചില ചെറു  കാഴ്ചകള്‍ ഒരു സന്തോഷത്തിനായി ,പോസ്റ്റ്‌ ചെയ്യുന്നു.



ഞങ്ങള്‍ ലോവര്‍  മലനാട്ടുകാര്‍ക്ക് ഇപ്പോള്‍ അന്യമായിക്കഴിഞ്ഞിരിക്കുന്ന നെല്ല് കൃഷി ,അതും ഇത്രയും  വിശാലമായ വിസ്തൃതിയില്‍ കണ്ടപ്പോള്‍ ,വളരെ സന്തോഷം തോന്നി.
കുട്ടനാടും പരിസരത്തുമുള്ളവര്‍ക്ക്ഇതൊരുപുതുമയുള്ള കാഴ്ചയല്ല.എന്നാല്‍, നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെല്‍പ്പാടങ്ങള്‍ ,എന്നെപ്പോലുള്ള പുറം(റബ്ബര്‍) നാട്ടുകാരില്‍ അതിശയം ജനിപ്പിക്കുന്നു.


    
ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ യാത്രാ സൌകര്യങ്ങള്‍ തുലോം കുറവായിരുന്ന ഒരു പ്രദേശമായിരുന്നു ഇവിടം.എന്നാല്‍,ഇപ്പോള്‍ ഈ ഭാഗത്തെല്ലാം ധാരാളം റോഡുകളായി.വീതി അല്പം കുറവാണു ,ബസ് സര്‍വ്വീസും  ഈ വഴിയുണ്ട്.






ഇത്  കോട്ടയം- ചങ്ങനാശ്ശേരി എം സീ റോഡില്‍ ,തുരുത്തി ജങ്ങ്ഷനില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലൂടെ ,മുളയ്ക്കാംതുരുത്തി,കിടങ്ങറ ,കാവാലം വഴി ആലപ്പുഴക്ക് പോയപ്പോള്‍ കണ്ട കാഴ്ചയാണ്.എം സീ റോഡില്‍ നിന്നും വെറും 2 കി മി അഥവാ വെറും 4 മിനിറ്റ് യാത്ര ചെയ്‌താല്‍ ഈ മനോഹര കാഴ്ച ലഭിക്കും.ആലപ്പുഴചങ്ങനാശ്ശേരിറോഡിലും ഈ കാഴ്ച ലഭിക്കും.പക്ഷെ വാഹനത്തിരക്ക് കൂടുതലാണ് എന്ന് മാത്രം.. ഇത്രയും വിശാലമായി നെല്ല് കൃഷി ചെയ്യുന്ന  ഭാഗങ്ങള്‍ കേരളത്തില്‍ ഇനിയും അവശേഷിക്കുന്നു എന്നുള്ളത് വളരെ ആശ്വാസകരമായ കാര്യമാണ്.നെല്ല് കൃഷി വിശാലമായി ഉണ്ടെന്നുള്ളതും,നെല്ലിനു ന്യായമായ വില ലഭിക്കുന്നു എന്നുള്ളതും ആശ്വാസകരമായ കാര്യങ്ങളാണെങ്ങിലും,ജോലിക്കാരുടെ ദൌര്‍ ലഭ്യമാണ്, ഇവിടത്തെ പ്രധാന പ്രശ്നമെന്ന് എന്നോടപ്പമുണ്ടായിരുന്ന ബന്ധു സൂചിപ്പിച്ചു.ഇപ്പോള്‍
 ആധുനിക യന്ത്രങ്ങളുടെ വരവോടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമായിട്ടുന്ടെന്നു തോന്നുന്നു.




വേറെ ഒരു കാര്യം ഈ വഴിയില്‍ ലഭിക്കുന്ന  ഭക്ഷണത്തെക്കുറിച്ചാണ്.നല്ല കായല്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം ലഭിക്കുന്ന കള്ള് ഷാപ്പുകള്‍ ഈ വഴിയില്‍ ഉണ്ട്.കള്ള് ഷാപ്പ്‌ എന്ന് കേട്ട് നെറ്റി ചുളിക്കെണ്ടതില്ല.സകുടുംബം, വളരെന്യായമായനിരക്കില്‍കരിമീന്‍,കൊഞ്ച്,ചെമ്മീന്‍ തുടങ്ങിയ മത്സ്യ വിഭവങ്ങള്‍ ആസ്വദിക്കാവുന്ന ഒന്നാതരം ഭക്ഷണ ശാലകളാണവ(എല്ലാം അങ്ങനെയല്ലെങ്ങിലും.)






ഇങ്ങനെയോക്കെയാണെങ്ങിലും ,പ്രധാന കായലുകളോടൊപ്പം,ഇടയിലുള്ള കൈത്തോടുകളും,മാലിന്യത്തില്‍
 നിന്നുംമുക്തമല്ല.
വെയില്‍ചാഞ്ഞുവരുന്നസയാഹ്നങ്ങളാണുഇവിടെസന്ദര്‍ശനത്തിനുത്തമം.ഇളംകാറ്റ് കൊണ്ടുള്ള ഇരിപ്പിന്റെ സുഖം
പറഞ്ഞറിയിക്കാവുന്നതല്ല. ഞങ്ങളുടെ ഇത് വഴിയുള്ള യാത്ര നട്ടുച്ചക്കായിപ്പോയി. വെയിലിനു ശക്തി കൂടിക്കൂടി വരുന്നു.ഒരു ബലപരീക്ഷണത്തിന് മുതിരാതെ തിരികെ വാഹനത്തിലേക്ക്..........   





Tuesday, January 5, 2010

ഇടുക്കി ജില്ലയിലെ ചില കാഴ്ചകള്‍

11 comments
ഇടുക്കി ജില്ലയിലെ ചില  കാഴ്ചകള്‍ കൂടി
   
ഇ                                        ഇത്തവണ ചില ചിത്രങ്ങള്‍.കുറച്ചു വ്യക്തതക്കുറവുണ്ട്.

.            .


വാളറക്കുത്ത് വെള്ളച്ചാട്ടം
       നേര്യമംഗലം കഴിഞ്ഞു,മൂന്നാര്‍ റോഡില്‍ 1൦ കി മി കഴിയുമ്പോഴാണ് മനോഹരമായ വാളറക്കുത്ത്    വെള്ളച്ചാട്ടം


  

ദേവികുളത്തെ കാഴ്ചകള്‍


           ദേവി കുളത്ത് നിന്നും സൂര്യനെല്ലി /പൂപ്പാറ റോഡില്‍ മേഘങ്ങള്‍  താഴേക്കിറങ്ങുന്ന  കാഴ്ച


    



ദേവികുളത്തെ കാഴ്ചകള്‍


ചിന്നക്കനാലിലെ വെള്ളച്ചാട്ടം

                                        ചിന്നക്കനാല്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള വെള്ളച്ചാട്ടം



ചിന്നക്കനാല്‍ വെള്ളച്ചാട്ടം:ഒരു വിദൂര ദൃശ്യം


പൊന്മുടി ഡാം

പൊന്മുടി ഡാം ,അടിമാലിയില്‍ നിന്നും രാജാക്കാടിനു പോകുന്ന വഴിയില്‍ ആണ്.അധികം സന്ദര്‍ശകരില്ലാത്ത ഒരു പ്രദേശമാണിത്.അടിമാലിയില്‍ നിന്നും ഏകദേശം 45 മിനിറ്റ് യാത്ര..ഇവിടെ നിന്നും രാജാക്കാട്,രാജകുമാരി വഴി പൂപ്പാറയിലെത്തി ചിന്നക്കനാല്‍ വഴി 75 മിനിറ്റ് കൊണ്ട്  മൂന്നാറിലെത്താം
.



പൊന്മുടി ഡാം




കോവില്‍ക്കടവ് ഗ്രാമം

               ഇത്കോവില്‍ക്കടവ്.മറയൂരില്‍നിന്നും കാന്തല്ലുരിനു പോകുന്ന  വഴിയിലുള്ള ചെറിയ  ഗ്രാമം.വിശാലമായ ഒരു ഭൂവിഭാഗത്തിനു നടുവിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
.     

Saturday, January 2, 2010

ഇടുക്കി ജില്ല-വണ്ടിപ്പെരിയര്‍-ഗവി

27 comments
അവസാനിക്കാത്ത കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ -ഗവി മേഖലയിലേക്ക് ആയിരുന്നു ഇത്തവണത്തെ യാത്ര.സഞ്ചാര തത്പരരായ രണ്ടു സ്നേഹിതരും കൂടെയുണ്ടായിരുന്നു ഈ യാത്രയില്‍.

 കഴിഞ്ഞ കുറെ നാളുകളായി ഗവി ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ട്.യാത്ര എന്ന് കേള്‍ക്കുന്ന മാത്രയില്‍, ബാഗുമായി വരുന്ന രണ്ടു സ്നേഹിതരോടോപ്പമാണ്  സഞ്ചാരം. അവസാനം, ഒരുതിങ്കളാഴ്ച വെളുപ്പിന് പോകാം എന്ന് തീരുമാനിച്ചു. എന്നാല്‍, പരിപാടി ,നേരത്തെയാക്കി എന്ന് മനസ്സിലായത്‌ ,ഞായറാഴ്ച ഉച്ചക്ക് ശേഷം സ്നേഹിതന്റെ   വാഹനം എന്റെ വീട്ടുമുറ്റത്ത്‌ എത്തിയപ്പോള്‍ മാത്രമാണ്.വേഗം തന്നെ പാക്കിംഗ് എല്ലാം പൂര്‍ത്തിയാക്കി, ബാഗുമെടുത്ത്‌ വാഹനത്തില്‍ കയറിയപ്പോഴും,, ഏതു വഴി പോകണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു
.
തൊടുപുഴ ,മൂലമറ്റം വഴി,  ഹെയര്‍ പിന്‍ വളവുകള്‍ കയറി വാഹനം  ഇടുക്കി റോഡിലൂടെ ഓടിക്കൊണ്ടിരുന്നു.തൊടുപുഴ- പുളിയന്മല സ്റ്റേറ്റ് ഹൈവേ ആണ് ഇത്.പോകുന്ന വഴിയില്‍ റോഡിനു നടുവില്‍ ,മല മുകളില്‍ ഉള്ള ഒരു കിണര്‍ ,കൌതുകകരമായ കാഴ്ചയാണ്. 12 ഹെയര്‍ പിന്‍ വളവുകള്‍ താണ്ടി വേണം മുകളില്‍ എത്തുവാന്‍.അങ്ങിനെ, ഒരു വാച്ച് ടവര്‍ ഉള്ള   നാടുകാണി എന്ന സ്ഥലത്തെത്തി.നാടുകാണി സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.സുഖ ശീതളമായ കാലാവസ്ഥയാണ് അവിടെ.നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ബെര്‍ഗ് എന്ന റിസോര്‍ട്ടും ഉണ്ട് ഇവിടെ.തെളിഞ്ഞ കാലാവസ്ഥയില്‍ നാടുകാണി വ്യൂ ടവറില്‍  നിന്ന് നോക്കിയാല്‍ മുവാറ്റുപുഴ,എറണാകുളം ഭാഗങ്ങളൊക്കെ കാണാമത്രെ.നാടുകാണി ആയാല്‍ പിന്നെ ഏറെക്കുറെ നിരപ്പായ റോഡുകള്‍ ആണ്.

വീണ്ടും യാത്ര.ഒരുമയക്കത്തില്‍ നിന്നും ഉണര്‍ന്നത് വാഹനം നിന്നപ്പോള്‍  ആണ്.തൊട്ടു വലതു ഭാഗത്തായി ഹോട്ടല്‍ എവെറെസ്റ്റ്.നാടന്‍ ഭക്ഷണങ്ങള്‍ക്ക്‌ പേരുകേട്ട, ചെറുതോണിക്കടുത്തുള്ള ,  ചപ്പാത്തില്‍ ഉള്ള, ഒരു  ഹോട്ടല്‍ ആണ് എവെറെസ്റ്റ്.കുമളിയില്‍ എത്തുവാന്‍,വിശാലമായ  കെ കെ റോഡ്‌ ഉള്ളപ്പോള്‍ നിബിഡ  വനമായ കുളമാവ്,കുടയുരുട്ടി ,ചെറുതോണി    വഴി വന്നതിന്റെ ഉദ്ദേശം  ഇപ്പോള്‍  ആണ്    മനസ്സിലായതു.ജോസ് ചേട്ടന്റെ സ്പെഷ്യല്‍ ഐറ്റംസ് ആയ അപ്പവും, മുയല്‍ റോസ്റ്റും എത്തി.കൂടെ വറുത്തരച്ച നാടന്‍ കോഴിക്കറിയും ഇടിയിറച്ചിയും.ആനന്ദലബ്ധിക്കു ഇനി എന്ത് വേണം? .


ഇടുക്കി ആര്‍ച് ഡാം
      ഭക്ഷണം  കഴിഞ്ഞു  വീണ്ടും  കാറിലേക്ക് .മയക്കത്തില്‍ ആയിപ്പോയത് കൊണ്ട് കുളമാവ് ഡാമിന്റെയും,വഴിയില്‍ മീന്മുട്ടിയില്‍ കണ്ട കാട്ടാനകളുടെയും ഫോട്ടോസ് എടുക്കാന്‍ പറ്റിയില്ല.അല്ലെങ്കിലും ഡാമിന്റെ ഫോട്ടോയൊക്കെ എടുക്കുന്നത് പുലിവാല്‍ആകും.   ഹോട്ടലിന്റെ  പിന്‍ഭാഗത്താണ്  ഇടുക്കി  ആര്‍ച്  ഡാം .അതിന്റെ വിശാലമായ കാഴ്ച ഇവിടെ നിന്നും ലഭിക്കും.
ആര്‍ച് ഡാമിന്റെ നടു ഭാഗത്ത്‌ മാത്രം പായല്‍ ഇല്ല.രണ്ടു വശങ്ങളിലും  പായല്‍ കാണാം.എന്താണ് കാര്യം എന്നു  മനസ്സിലായോ?ആലോചിച്ചു നോക്കു.
യാത്ര ,കട്ടപ്പന,പുളിയന്മല,വിമാനത്താവളം വരാന്‍ പോകുന്ന അണക്കര എന്നീ സ്ഥലങ്ങള്‍ പിന്നിട്ടു കുമളിയില്‍ എത്തി.കുമളിയില്‍, സ്ഥിരതാവളം ഹോട്ടല്‍ കുമളി  ഗേറ്റ് ആണ്.നല്ല താമസ, ഭക്ഷണ സൌകര്യങ്ങള്‍ ഉള്ള, ഒന്നാന്തരമൊരു 2 സ്റ്റാര്‍ ഹോട്ടല്‍ ആണ് ഹോട്ടല്‍ കുമളി ഗേറ്റ്.  കുമളിതണുപ്പില്‍ പുതച്ചു നില്‍ക്കുകയാണ്.മാനേജര്‍ സാബു, സ്ഥിരം മുറി തുറന്നു തന്നു.ഈ തണുപ്പിലേക്ക് ഇനി ഞങ്ങളും.!!



കുമളി ഗേറ്റ് ഹോട്ടല്‍
   പിറ്റേന്ന് അതി രാവിലെ പ്രഭാത സവാരിക്കായി ഇറങ്ങി.തേക്കടി തടാകത്തിലെക്കുള്ള ചെക്ക്‌ പോസ്റ്റ്‌ വരെ നടന്നു.നല്ല  കാലാവസ്ഥയില്‍ ,റോഡില്‍ നിറയെ പ്രഭാത സവാരിക്കാര്‍.തിരികെ ഹോട്ടലില്‍ എത്തി,ഗവി യാത്രയെക്കുറിച്ചുള്ള പദ്ധതി തയ്യാര്‍  ആണ് .മാനേജര്‍ സാബു പ്രോഗ്രാം തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.

ഹോട്ടലില്‍ നിന്നും,പ്രഭാത ഭക്ഷണത്തിന് ശേഷം പുറപ്പെട്ടു.കുമളി പട്ടണത്തില്‍ ‍നല്ല തിരക്ക്. തേക്കടി ദുരന്തത്തിന് ശേഷവും സഞ്ചാരികളുടെ വരവിനു കുറവൊന്നുമില്ല.സുഗന്ധ വ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടകളിലെല്ലാം രാവിലെ മുതല്‍ തന്നെ തിരക്ക് തുടങ്ങിയിരിക്കുന്നു.മുന്നാര്‍ റോഡില്‍ ഉള്ള ,ആന സഫാരി ഇപ്പോള്‍ ഏറെപ്പേരെ ആകര്‍ഷിക്കുന്നു
കുമളിയില്‍ നിന്നും വണ്ടിപ്പെരിയാര്‍ റോഡിലൂടെ(കെ കെ റോഡ്‌) ഏകദേശം 12 കി മി പോയാല്‍ കക്കികവല എന്ന  സ്ഥലമായി.അവിടെ വനം വകുപ്പിന്റെ എക്കോ  ടൂറിസം പദ്ധതിയെ പറ്റിയുള്ള ഒരു ബോര്‍ഡ്‌ ഉണ്ട്.അവിടെ നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞാല്‍ വള്ളക്കടവ് റോഡ്‌ ആയി.ആ റോഡിലൂടെ 27  കി മി ദൂരം ആണ് ഗവിക്കുള്ളത്.കുമളിയില്‍ നിന്നും ഏകദേശം 40  കിലോ മീറ്റര്‍ ദൂരം.സ്വകാര്യ വാഹനങ്ങള്‍ക്ക് വനം വകുപ്പിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ വള്ളക്കടവില്‍ നിന്നും ഗവിയിലേക്ക് പോകാന്‍ സാധിക്കുകയുള്ളൂ.സാബു വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു അനുമതി വാങ്ങിയിരുന്നു..

.  ഗവി റോഡിന്‍റെ ആരംഭ ഭാഗത്ത്‌ നിറയെ തേയില തോട്ടങ്ങള്‍ ആണ്.ഗത കാല സ്മരണകളും പേറി നില്ക്കുന്ന വയസ്സന്‍ തോട്ടങ്ങള്‍.ഇന്നു  അവയുടെ പ്രവര്‍ത്തനം എല്ലാം  അവതാളത്തില്‍ ആണ്. ഒരു കി മി പോയാല്‍ ,പഴയ ബ്രിട്ടീഷ്‌ ഭരണ കാലത്തെ, വണ്ടിപ്പെരിയാര്‍ ക്ലബ്‌ കാണാം.പ്രതാപത്തിന്റെയും,പ്രതാപികളുടെയും ഈറ്റില്ലമായിരുന്ന ഇവിടം ഇന്ന് ഏറെക്കുറെ നിര്‍ജ്ജീവമാണ്.ക്ലബ്‌ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.


വണ്ടിപ്പെരിയാര്‍ ക്ലബ്‌
ക്ലബ്ബിന്റെ അകത്തു കയറുവാന്‍ സാധിക്കാത്തതുകൊണ്ട് ഫെന്‍സിംഗ് പോസ്റ്റുകളും ഫോട്ടോക്കുള്ളിലായിപ്പോയി.ആ പഴയ നിര്‍മ്മിതി ,അതിന്റെ ഗാംഭീര്യം ,വിളിച്ചോതിക്കൊണ്ടു നില നില്‍ക്കുന്നു.  

വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളില്‍ കൂടിയാണ് ഇപ്പോള്‍ സഞ്ചാരം.വീതി തീരെ കുറഞ്ഞ വഴി ആണ്.കുറെ ദൂരം ചെന്നപ്പോള്‍ പെരിയാര്‍ കണ്ടു തുടങ്ങി..മുല്ലപ്പെരിയാറില്‍ നിന്നും തുടങ്ങി വള്ളക്കടവ്,വണ്ടിപ്പെരിയാര്‍ വഴി അന്ച്ചുരുളിയിലെത്തി ഇടുക്കി ജലസംഭരണിയില്‍ എത്തുന്ന സാക്ഷാല്‍ പെരിയാര്‍.തീരെ ചെറിയനദിയാണ്,പെരിയാറിവിടെഏതാനും ദൂരം ചെന്നപ്പോള്‍ റോഡരുകില്‍ ചെറിയ  വീടുകള്‍ കണ്ടു തുടങ്ങി.വള്ളക്കടവ് ആയിരിക്കുന്നു.
ശബരിമലയുടെ വലിയ സ്വാഗത കമാനം.വനം വകുപ്പിന്റെ ചെക്ക്‌ പോസ്റ്റ്‌ ഉണ്ടിവിടെ.അനുമതി വാങ്ങി വീണ്ടും പ്രയാണം തുടങ്ങി.സമയം ഏകദേശം 9 മണി ആയിരിക്കുന്നു.ചെക്ക്‌ പോസ്റ്റിലെ വനപാലകര്‍ വന്യ മൃഗങ്ങളെ കരുതി വേണം പോകാന്‍ എന്ന് പറഞ്ഞിരുന്നു.നിര്‍ബന്ധമായും ഇരുട്ടുന്നതിനു മുന്‍പ് തിരിച്ചു വരണമെന്നും. താമസിയാതെ കാടിന്റെ സ്വഭാവം മാറി.ഇനിയും വെളിച്ചം വീഴാത്ത ഭാഗങ്ങള്‍.ദൂരെ ഒരു വളവില്‍ നാലഞ്ചു ആനകള്‍ ഉള്ള ഒരു കൂട്ടം താഴേക്കിറങ്ങുന്നു.വാഹനം അടുത്തെത്തി,ക്യാമറ എടുത്തപ്പോഴേക്കും അവ വനത്തിനുള്ളില്‍ മറഞ്ഞു കഴിഞ്ഞു.എല്ലാവരിലും ഒരു ഇച്ഹാ ഭംഗം.സാരമില്ല ഇനിയും കാണാമല്ലോ എന്ന വിചാരത്തില്‍ വാഹനം വീണ്ടും മുന്നോട്ടു.കുറെ ദൂരെയായി ഒരു മലയില്‍ കാട്ടുപോത്തുകള്‍ മേയുന്നു.ഇവിടെ കാടിന് വന്യതയാണ്‌  സ്ഥായിയായ ഭാവം.



വന്‍ വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ സ്വാഭാവിക വനം
      കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോള്‍ വനം വകുപ്പിന്റെ സെക്ഷന്‍  ഓഫീസ്.പെരിയാര്‍ ടൈഗര് റിസര്‍വിന് ‍കീഴില്ള്ളതാണ് ഇത്.ആനയും കാട്ടുപോത്തും ഉള്ളില്‍ കടക്കാതെ കെട്ടിടത്തിനു  ചുറ്റും കിടങ്ങുകള്‍ കുഴിച്ചിരിക്കുന്നു.ഒരു ചെറിയ സ്ലാബിലൂടെ യാണ് കയറ്റവും ഇറക്കവും എല്ലാം.വൈദ്യുതിയോ നല്ല വെള്ളമോ ഇല്ലാതെ കൊടും കാട്ടില്‍,വന്യ മൃഗങ്ങളുടെ   നടുവില്‍   ജീവിക്കുന്ന,കാട് സംരക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍.!!



കാനന മധ്യത്തില്‍ ഉള്ള വനം വകുപ്പിന്റെ ഓഫീസ്
      സഞ്ചാരികളുമായി വരുന്നജീപ്പുകള്‍ എതിരെ  വരുന്നു. മേല്‍ മൂടിയെല്ലാം അഴിച്ചു മാറ്റി ,വളവുകളില്‍ ഹോറന്‍ മുഴക്കാതെ ,  ഒരു നിയന്ത്രണവുമില്ലാതെ, പാഞ്ഞു വരുന്ന ഇവ വന്യ മൃഗങ്ങളെക്കാള്‍ അപകടകാരികള്‍ തന്നെ.!!സഞ്ചാരികള്‍ക്ക് നിന്ന് കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും ഇവയില്‍ ഖടിപ്പിച്ച്ചിരിക്കുന്നു.
വലതു വശത്തായിഇടിഞ്ഞു പൊളിഞ്ഞ ഒരു ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങള്‍.നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാവാം.അവിടെയും ആനകളുടെ സാന്നിധ്യമുണ്ട് എന്ന് ഫോട്ടോയില്‍ കാണാം.



തകര്‍ന്ന ക്ഷേത്രഅവശിഷ്ട്ടങ്ങള്‍
   .    . . .  ഇപ്പോള്‍  കാടിന്റെ ഭാവം പെട്ടെന്ന് മാറിയിരിക്കുന്നു.തുറസ്സായ പുല്‍മേടുകള്‍ കണ്ടു തുടങ്ങി.അങ്ങ് ദൂരെ വരെ കാണാവുന്നത്ര നേര്‍ രേഖയിലുള്ള ഒരു ഭാഗത്തുകൂടിയാണ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. വലതു ഭാഗത്തെല്ലാം വലിയ പുല്‍മേടുകള്‍.



ഒരു ഇറക്കം ഇറങ്ങിയതോടെ ഡാം കാണാറായി.അതിന്റെ ജല സംഭരണിയും ദൃശ്യമായി.മനോഹരമായ നീല തടാകം,കാടിന്റെ പശ്ചാത്തലത്തില്‍.ഡാമിന് മുകളിലൂടെ അങ്ങേക്കരയിലെത്തി.സഞ്ചാരികളുമായി വന്ന വാഹനങ്ങള്‍ അവിടെ തിങ്ങി പാര്‍ക്ക് ചെയ്തിരിക്കുന്നു.അതില്‍ വിശ്രമിക്കുന്ന പൈലറ്റ്‌ /ഡ്രൈവര്‍ മാരും!!!കാട്ടിലൂടെ വാഹനം അക്ഷരാര്‍ഥത്തില്‍ ,അവര്‍, പറപ്പിക്കുക തന്നെയാണ്.



ഗവി ഡാം





സഫാരി ജീപ്പുകള്‍ (ഫ്ലയിംഗ് മെഷീന്‍സ് !!!)
  പാതയുടെ ഇടതു ഭാഗത്തായി വനം വകുപ്പിന്റെ ഓഫീസ് ഉണ്ട്.ഒരു പാര്‍ക്ക് ഇവിടെ നന്നായി പരിപാലിക്കപ്പെടുന്നു.അപൂര്‍വങ്ങളായ ചില വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു കയറിയ ചെടികള്‍.വലിയ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഭംഗിയുള്ള പൂന്തോട്ടം.മനോഹരമായ പുല്‍ത്തകിടികള്‍.ഇവയെല്ലാം കണ്ണിനു വിരുന്നു സമ്മാനിക്കുന്നു.തടാകത്തില്‍ ബോട്ടിംഗ്  ഉണ്ട്.തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളും ,സുരക്ഷ ക്രമീകരണങ്ങളും എല്ലാം കര്‍ശനമാക്കിയിട്ടുന്ടെങ്ങിലും സഞ്ചാരികള്‍ അതൊന്നും കൂസാതെ തിരക്ക് കൂട്ടി ഓടി നടന്നു ബോട്ടില്‍ കയറുന്നു.പാര്‍ക്കില്‍ പ്രവേശനത്തിന് ടിക്കറ്റ്‌ എടുക്കണം.





വലതു ഭാഗത്തായി ഗ്രീന്‍ മാന്‍ഷന്‍ ഫോറെസ്റ്റ് ലോഡ്ജു.മുന്‍‌കൂര്‍ റിസര്‍വേഷന്‍ ഉണ്ടെങ്കില്‍ ഇവിടെ താമസിച്ചു കാഴ്ചകള്‍ കാണാം.ആള്‍ ഒന്നിന്  ഭക്ഷണമടക്കം ഒരു ദിവസത്തേക്ക്  1750 രൂപയാണ് നിരക്ക്.ആന,കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ കാണുവാനുതകുന്ന ഏറ്റവും നല്ല സ്ഥലങ്ങളിലോന്നാണിത്.അതി രാവിലെ, തടാകകരയില്‍ കടുവകളെയും,അപൂര്‍വ്വമായി, കാണാന്‍ സാധിക്കുമെന്ന്  വനം  വകുപ്പ്  ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഒരു ഫോറെസ്റ്റ് മ്യൂസിയവും ഇവിടെ ഉണ്ട്.


ഗ്രീന്‍ മാന്‍ഷന്‍
 

തടാകം


ബോട്ടിംഗ് നടത്തുന്ന തടാകം

ഇതിനു പുറകില്‍ ആയി ഒരു പുല്മെടുണ്ട്.സാമാന്യം നല്ല കയറ്റം കയറിയാല്‍, അതിന്റെ മുകളില്‍ എത്താം.അവിടെ നിന്നും ശബരിമലയുടെ വിഹഗ വീക്ഷണം ലഭിക്കും.ഒരു നല്ല കായിക അധ്വാനത്തിന് ശേഷം അവിടെ എത്തിയെങ്ങിലും ,തിങ്ങി  നിറഞ്ഞ മഞ്ഞു കാരണം കാഴ്ച വ്യക്തമായില്ല.ഒരാള്‍ പൊക്കത്തില്‍ ഇവിടെ പുല്ലു വളര്‍ന്നു നില്‍ക്കുന്നു.പുലികളെ സാധാരണയായി ഇവിടെ കാണാമെന്നു,മറ്റൊരുഗ്രൂപ്പിന്റെ കൂടെ വന്ന, വനം വാച്ചര്‍ പറഞ്ഞു.വനം വകുപ്പിന്റെ ഗൈഡ് കൂടെ വന്നുള്ള കാഴ്ച  മാത്രമേ ഇവിടെ അനുവദിക്കുകയുള്ളൂ.സമീപ കാലത്ത് ഈ ഭാഗത്ത്‌ വച്ച് ഒരു വിദേശ ദമ്പതികളെ ആന ആക്രമിച്ച കാര്യം പലരും ഓര്‍ക്കുന്നുണ്ടാവും

.
തിരികെ താഴെ എത്തിയപ്പോഴേക്കും എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു.വാഹനം മുന്നോട്ടു നീങ്ങി ,കുറച്ചു മാറി  ,ഒരു വശത്ത് വാഹനം ഒതുക്കി നിര്‍ത്തി.വിശപ്പ്‌ ആക്രമണം തുടങ്ങിയോ എന്നൊരു സംശയം.സാബു തന്നയച്ച ഭക്ഷണ, പാനീയ പൊതികളിലേക്ക് എല്ലാവരുടെയും കൈകള്‍ നീണ്ടു.കുശാലായ ഭക്ഷണത്തിന് ശേഷം ,വാഹനം മുന്നോട്ടു എടുക്കുമ്പോള്‍ അത് വഴി വന്ന വാച്ചര്‍ ആണ്,കുറച്ചു താഴെയുള്ള ശ്രീ ലങ്കന്‍ തമിള്‍ വംശജരുടെ കൊളനിയെപ്പറ്റി പറഞ്ഞത്.വര്‍ഷങ്ങള്‍ക്കു മുമ്പ് താമസിപ്പിച്ച തമിള്‍ അഭയാര്‍ഥികള്‍ ആണവര്‍.സമയക്കുറവു മൂലം അതിനകത്തേക്ക് കയറിയില്ല.






മുകളില്‍ കാണുന്ന റോഡ്‌പിന്നെയുംനീളുന്നു.കൊച്ചു പമ്പ ,ആനത്തോട്,കക്കി വഴി മൂഴിയാറില്‍ എത്തുന്ന റോഡ്‌ ആണ് അത്.മൂഴിയാറില്‍ നിന്നും സീത തോട് വഴി പത്തനംതിട്ടയില്‍ എത്താം.ഇടയ്ക്കു,കൊച്ചു പംബക്കടുത്തു വച്ച് വലത്തോട്ടു തിരിഞ്ഞു പോയാല്‍ പ്രസിദ്ധമായ പൊന്നമ്പല മേട്ടില്‍ എത്താം.അവിടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.സമയവും അതിക്രമിച്ചിരിക്കുന്നു.തിരികെ പോകുന്നതിനുള്ള സമയമായിരിക്കുന്നു.സൂര്യന്‍ മറഞ്ഞു തുടങ്ങി.സന്ധ്യക്ക്‌ മുന്‍പേ, തിരികെ പോകണമെന്നുള്ള വനം ഉദ്യോഗസ്ഥരുടെ നിഷ്ക്കര്‍ഷയും.പിന്‍ സീറ്റിലോട്ടു ചാഞ്ഞു.ചെറിയ ഒരു മയക്കം.അത് കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ ,വാഹനം വള്ളക്കടവും ,കഴിഞ്ഞു വണ്ടിപ്പെരിയാര്‍ ലക്ഷ്യമാക്കി കുതിക്കുന്നു.അവിടെ പെരിയാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിഞ്ഞു,കെ കെ റോഡിലൂടെ കുട്ടിക്കാനം,കാഞ്ഞിരപ്പിള്ളി ,തൊടുപുഴ വഴി മടക്കം.അടുത്ത യാത്രക്കുള്ള സ്വപ്നങ്ങളുമായി.............