Saturday, October 2, 2010

കർണാടക-ഒരു കൂർഗ് യാത്ര

സഞ്ചാര കാഴ്ചകള്‍ എന്ന എന്റെ ബ്ലോഗില്‍ മടികെരിയിലെ ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നു.അതില്‍ വിവരണം തീരെ കുറഞ്ഞു പോയി എന്ന് പലരും അഭിപ്രായപെടുകയുണ്ടായി.   കൂര്‍ഗ് യാത്രകള്‍ പലരും ഇതിനു മുന്‍പ് മനോഹരമായി എഴുതിയിട്ടുള്ളത് കൊണ്ട് ഞാന്‍ ഒന്ന് മടിച്ചു.മാത്രവുമല്ല എന്റെ താമസം മടികേരിയില്‍ നിന്നും 35 കിലോമീടറോളം അകലെ  കക്കബെ എന്ന ഗ്രാമത്തിലായിരുന്നു താനും.പിന്നീട് ആലോചിച്ചപ്പോള്‍  അതൊന്നു എഴുതിക്കളയാം എന്ന് തീരുമാനിച്ചു.കൂട്ടത്തില്‍ കുറച്ചു മടിക്കേരി കാഴ്ചകളും.
മഴകാലം തുടങ്ങുന്നതിന് തൊട്ടു മുന്‍പുള്ള  സമയത്താണ് കൂര്‍ഗ് സന്ദര്‍ശിക്കുവാനുള്ള ക്ഷണം എനിക്ക് ലഭിക്കുന്നത്.വളരെ അടുത്ത ഒരു സ്നേഹിതന് അവിടെ എസ്റ്റേറ്റ്‌ ഉണ്ട്.അവിടെ പോകാം എന്ന് പലപ്രാവശ്യം പദ്ധതിയിട്ടെങ്കിലും,ഓരോരോ കാരണത്താല്‍ അത് നീണ്ടു പോയി.ഇത്തവണ ഒരു സിവില്‍ വ്യവഹാരത്തിനായി അടിയന്തരമായി അവിടെ പോകാന്‍ ചങ്ങാതി തീരുമാനിച്ചപ്പോള്‍ ഞാനും കൂടെ ചേര്‍ന്നു.അല്ലെങ്കിലും എന്നെ സംബന്ധിചിടത്തോളം എല്ലാ യാത്രകളും  ആകസ്മികമായി മാത്രമേ തരപ്പെടാറുള്ളൂ,മുന്‍‌കൂര്‍ പദ്ധതികളെല്ലാം പൊളിയാറാണു പതിവ്.
ദൂരെ യാത്രയായതിനാല്‍ വെളുപ്പാന്‍ കാലത്ത് തന്നെ പുറപ്പെട്ടു.ഏഴു മണിയായപ്പോഴേക്കും കോഴിക്കോട് കടന്നു കിട്ടി.



                  മഴ നനഞ്ഞ കോഴിക്കോടന്‍പ്രഭാതം
  മഴ നനഞ്ഞ കോഴിക്കോടന്‍ പ്രഭാതം,തിരക്കില്ലാത്ത റോഡുകള്‍,ചെറിയൊരു ചായകുടിക്ക് ശേഷം 
വൈത്തിരി റോഡ്‌ പിടിച്ച്   വീണ്ടും യാത്ര.

ചുരത്തില്‍ കയറുമ്പോള്‍ ആകാശം ഇരുണ്ട് മൂടി നില്‍ക്കുന്നു..എന്നാല്‍ പെട്ടെന്ന് മാനം തെളിഞ്ഞു.ഒരു മയക്കത്തിന് ശേഷം ഉണരുമ്പോള്‍ മാനന്തവാടി ആയിരിക്കുന്നു.എനിക്ക് ഇടവും പ്രിയപ്പെട്ട വയനാടന്‍ പട്ടണങ്ങളില്‍ ഒന്നാണ് മാനന്തവാടി.സുഖകരമായ കാലാവസ്ഥക്ക് പുറമേ നല്ല നിലവാരമുള്ള ഹോട്ടലുകളും ഇവിടെ ഉണ്ട്.ജൈന ക്ഷേത്രങ്ങളും ഒക്കെയായി ടൂറിസ്ടുകളും ധാരാളമായി വന്നുകൊണ്ടിരിക്കുന്നു.പക്ഷെ സമയക്കുറവു മൂലം മനസ്സില്ലാമനസ്സോടെ മാനന്തവാടിയോടു വിട പറഞ്ഞു.
കാട്ടിക്കുളം കഴിഞ്ഞു തെറ്റ് റോഡ്‌ എന്ന സ്ഥലമായി.ഇവിടെ നിന്നുമാണ് തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള പാത തിരിയുന്നത്.
                                    തെറ്റ് റോഡ്‌
 ഈ ജങ്ങ് ഷനിലാണ് കുട്ടേട്ടന്റെ ചെറിയ ടീ സ്റ്റാൾ .ഈ ചായക്കടയിലെ ഉണ്ണിയപ്പം വളരെ പ്രസിദ്ധമാണല്ലോ?ഇതിനെക്കുറിച്ചു ഞാന്‍ നേരത്തെ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ടായിരുന്നു  ,ദാഇവിടെ.പരിചയം പുതുക്കി,ചായയും,ഉണ്ണിയപ്പവും കഴിച്ച് യാത്ര തുടര്‍ന്നു.

ഇരു വശവും നല്ല കാടാണ്,പച്ച പുതച്ചു വരുന്നതേയുള്ളൂ.ആനകളെ കാണാനാവുമെന്ന പ്രതീക്ഷയില്‍ കണ്ണ് ചിമ്മാതെ നോക്കിയിരുന്നെങ്കിലും  ഒരെണ്ണത്തെപ്പോലും  കാണുവാന്‍ സാധിച്ചില്ല,
തോല്‍പ്പെട്ടി,കുട്ട വഴിയാണ് സഞ്ചാരം.തോല്‍പ്പെട്ടിയിലോക്കെ വന്‍കിട റിസോര്‍ട്ടുകള്‍ വന്നിരിക്കുന്നു. വനാതിർത്തിയോട് ചേർന്നാണു ഏറെയും. അതിലൊക്കെ നിറയെ ആളുകളും വാഹനങ്ങളും.
                                തോല്‍പ്പെട്ടിറിസോര്‍ട്ടു.
നമ്മുടെ ഒരു മുന്‍ എംപിയുടെ എസ്റ്റേറ്റ്‌ റോഡരികില്‍ നിന്നും കാണാം.കുട്ടയാണ് കേരള അതിര്‍ത്തി.കര്‍ണാടക സംസ്ഥാനം ഇവിടം മുതല്‍ തുടങ്ങുകയായി.റോഡുകളുടെ അവസ്ഥ പരമ ശോചനീയമാണ്,കുഴികള്‍ മാത്രം.ടാര്‍ എന്നാ വസ്തു കാണുവാന്‍ തന്നെ പ്രയാസം.ഇതിലും എത്രയോ ഭേദം ഞങ്ങള്‍ ഇപ്പോള്‍ സഞ്ചരിച്ച കേരള റോഡുകള്‍.കുഴികളിലൂടെ ചാടി ചാടി കാര്‍ മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.പല അവസരങ്ങളിലും പുറത്തിറങ്ങി നടക്കുകയാണ് ഭേദം എന്ന് തോന്നി.പക്ഷെ എതിരെ ഒരു വാഹനം വന്നാല്‍  റോഡില്‍ ഉയരുന്ന  പൊടി കണ്ടപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു.പക്ഷെ ചുറ്റും നിറഞ്ഞു നില്ക്കുന്ന പ്രകൃതിയുടെ മനോഹാരിത ആ കുറവുകളെല്ലാം നികത്തും. 
റോഡിനിരുവശവും പൂത്തു നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍.അതിനുള്ളിൽ വളർന്നു നില്ക്കുന്ന ഈട്ടി അടക്കമുള്ള വൻവൃക്ഷങ്ങള്‍.
                                                                                          പൂത്തുലഞ്ഞുനില്ക്കുന്നകാപ്പിത്തോട്ടങ്ങൾ
ഒരു നാല് കിലോമീറര്‍ കഴിഞ്ഞപ്പോള്‍ തരക്കേടില്ലാത്ത റോഡായി.നെല്‍പ്പാടങ്ങള്‍ രണ്ടു വശത്തും കാണാം,അത് കഴിഞ്ഞാലുടനെ വീണ്ടും ചെറിയ കുന്നുകളില്‍ കാപ്പിത്തോട്ടം.

                                                        വില്ലീസ് ജീപിലെ സഞ്ജാരം
കൂര്‍ഗ് ഭാഗങ്ങളിലെവിടെയും ഈ ഒരു സവിശേഷതയാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്.റോഡ്‌ നന്നായാതോടെ കാര്‍ നല്ല വേഗതയിലായിക്കഴിഞ്ഞു.ഗോനിക്കൊപ്പാല്‍ എന്ന ചെറു പട്ടണം പിന്നിട്ടു വീണ്ടും മുന്നോട്ടു.  ഉച്ച ഭക്ഷണം വീരാജ് പെട്ടില്‍  നിന്നും വാങ്ങിത്തരാമെന്നാണ് സുഹൃത്തിന്റെ വാഗ്ദാനം.മട്ടന്‍ ബിരിയാണിക്ക് പേരുകേട്ട പട്ടണമാണത്രേ ഇത്. കാര്‍ വീരാജ്‌ പെട്ട് പട്ടണത്തിലെത്തി.
                                                                വീരാജ്പെട്ട് പട്ടണം
ചെറുതെങ്കിലും തിരക്കുള്ള ഒരു പട്ടണമാണ് ഇത്.സ്പൈസസ് കടകളാണെങ്ങും. പ്രത്യേക രീതിയില്‍ സാരിയുടുത്ത കുടകന്‍ സ്ത്രീകളെയും,ജെന്റില്‍മാന്‍ ഡ്രസ്സ്‌ ധരിച്ച പുരുഷന്മാരെയും ഇവിടെ കാണാം.കൌബോയ്‌ തൊപ്പിയും ധരിച്ചു,പഴയ ക്ലാസിക് വിലീസ് പെട്രോള്‍ ജീപ്പുകളില്‍ ചുറ്റിയടിക്കുന്ന  പ്രൌഡഗംഭീരരായ കുടകന്മാരെയും കാണാം.
മിക്കവാറും ആളുകള്‍ക്ക് മലയാളം അറിയാം.ചെറുതെങ്കിലും നല്ല ഒരു റെസ്റ്റാറന്റിൽ നിന്നും മട്ടന്‍ ബിരിയാണി തന്നെ വാങ്ങിത്തന്നു സുഹൃത്ത് വാക്കുപാലിച്ചു.നല്ല സൂപ്പര്‍ ബിരിയാണി!!
വീരാജ്‌ പെട്ടില്‍ നിന്നും കുറെദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. മടിക്കേരി റൂട്ടില്‍ നിന്നും തിരിഞ്ഞു, കക്കബെ എന്ന സ്ഥലത്താണ് സുഹൃത്തിന്റെ എസ്റ്റേറ്റ്‌.അവിടെക്കുള്ള യാത്രകളില്‍ വീരജ്പെട്ടില്‍ നിന്നുമാണ് അവര്‍ ഭക്ഷണപാനീയങ്ങള്‍ എല്ലാം സംഭരിക്കുന്നത്.ഇപ്രാവശ്യവും പതിവ് തെറ്റിക്കാതെ  നല്ല മീനും,ചിക്കനും,കുറച്ചു പഴങ്ങളും മറ്റും വാങ്ങി കാറിലാക്കി. എസ്റ്റേറ്റിലെ കുക്ക് മലയാളി ആണു,കുടകൻ വിഭവങ്ങളൊരുക്കന്നതിൽ നിപുണനും!!


വീണ്ടും കാപ്പിതോട്ടങ്ങള്‍ തന്നെ കാഴ്ച. റോഡ്‌ വീതി തീരെ കുറവാണ്,എതിരെ ഒരു വാഹനം വന്നാല്‍ നമ്മുടെ വണ്ടി ടാറില്‍ നിന്നിറക്കാതെ രക്ഷയില്ല. ഇടയ്ക്കിടെ ചെറിയ ചെറിയ ചില ഗ്രാമങ്ങള്‍ പിന്നിടുന്നുണ്ട്.ഒരു മരതണലില്‍ അല്പനേരത്തെ വിശ്രമത്തിന് ശേഷം യാത്ര തുടര്‍ന്നു.മനോഹരമായ ഭൂപ്രകൃതിയാണ്,ഇവിടെയൊക്കെ. നെല്‍വയലുകള്‍ക്ക് അതിരിടുന്ന ചെറുകുന്നുകള്‍,അതിനിടയിലെ വീടുകള്‍, ഇഞ്ചി കൃഷിക്കായി ഒരുക്കിയിരിക്കുന്ന പറമ്പുകള്‍ അങ്ങിനെ അങ്ങിനെ പോകുന്നു കാഴ്ചകള്‍.വഴിയിലെങ്ങും ഹോം സ്റ്റേ ബോര്‍ഡുകള്‍ കാണാം,ടൂറിസം അഭിവൃദ്ധി പ്രാപിക്കുന്നതിനെ ലക്ഷണങ്ങള്‍.പക്ഷെ കിലോമീറ്ററുകള്‍ അകലെ മടികെരിയിലെതാണെന്നു മാത്രം.ബോര്‍ഡുകള്‍ കാണുമ്പോള്‍,നമ്മള്‍ മടിക്കേരി ആകാറായി എന്ന് തെറ്റിധരിക്കുകയും ചെയ്യും.

                                                                  കക്കബെ ഗ്രാമദ്രുശ്യങ്ങൾ
കുറച്ചു കഴിഞ്ഞപ്പോള്‍ കക്കബെ എന്ന ഗ്രാമമെത്തി.ഒരു ചായക്കടയും,ഒന്ന് രണ്ടു പലചരക്ക് കടകളുമുള്ള ഗ്രാമം.ഒരു പലചരക്ക് കട മലയാളി ആയ പൌലോസിന്റേതാണ്.കോതമംഗലത്ത് നിന്നും കുടിയേറി,കന്നടക്കാരിയെ കല്യാണവും കഴിച്ചു,സുഖമായി ജീവിക്കുന്നു.ആള്‍ക്ക് മുന്‍പ് വന്യമ്രുഗങ്ങളുടെ മാംസകച്ചവടം ഉണ്ടായിരുന്നുവത്രേ. രണ്ടു മൂന്നു കേസില്‍ പെട്ടപ്പോള്‍ നിർത്തിയതാണെന്ന്  സുഹൃത്ത് പറഞ്ഞു.

  മെയിന്‍ റോഡില്‍ നിന്നും ഒരു ചെറിയ ഇടറോഡിലേക്ക്‌ കാര്‍ തിരിഞ്ഞു.ഈ വഴിയിലൂടെ വേണം എസ്റ്റേറ്റ്‌ റോഡിലെത്താന്‍.ഒരു വലിയ മലയുടെ അടിവാരത്താണ് എസ്റ്റേറ്റ്‌.
                                                                         എസ്റ്റേറ്റ് റോഡ്
ഗെയിറ്റ് മുതല്‍ പിന്നെ ഫോര്‍ വീല്‍ ജീപ്പ് മാത്രമേ പോകുകയുള്ളൂ.ജീപുമായി സൂപര്‍വൈസര്‍ ഷാജി കാത്തു നില്‍പ്പുണ്ട്.നെടുംകണ്ടം കാരനാണ് ഷാജി. 5 വര്‍ഷമായി ഇവിടെയായിട്ടു.ഏലം കൃഷിയില്‍ വിദഗ്ധനാണ് ഇദ്ദേഹം. കാര്‍ അടിവാരത്തുള്ള വീട്ടിലിട്ടു,സാധനങ്ങള്‍ എല്ലാം ജീപ്പിലെടുത്തു വച്ച്,തോട്ടത്തിലേക്ക് യാത്രയായി.ഒരു കിലോമീടറോളം യാത്രയുണ്ട്,എസ്റ്റേറ്റ്‌ ബംഗ്ലാവിലേക്ക്.(ബംഗ്ലാവെന്നു കേട്ട് തെറ്റിധ്ധരിക്കരുതെ,)എല്ലാവിധ സൌകര്യങ്ങളുമുള്ള ,3 കിടപ്പ് മുറികളും,അടുക്കളയും,വരാന്തയും,ഔട്ട്‌ഹൌസുമുടങ്ങുന്ന, പഴയ , നല്ല ഒരു വീട്.
നല്ല കുത്തനെയുള്ള കയറ്റങ്ങളും,ഇറക്കങ്ങളും.ഇടയ്ക്കിടെ,വഴി മുറിച്ചൊഴുകുന്ന കാട്ടരുവികള്‍. കാപ്പി ചെടികള്‍ക്കിടയിലൂടെ, റോളർ-കോസ്റ്റ് റൈഡ് പോലെ ജീപ്പ് യാത്ര. , ബംഗ്ലാവ് ലക് ഷ്യമാക്കി,ജീപ്പ് നീങ്ങിക്കൊണ്ടിരുന്നു.


(ഒരു പോസ്റ്റ് കൂടി ഇട്ടാൽ ഈ യാത്ര തീർന്നേക്കും? )

39 comments:

ശ്രീ said...

വിശദമായ ഇങ്ങനെയുള്ള യാത്രാവിവരണങ്ങളാണ് മാഷേ വേണ്ടത്...

:)

Anil cheleri kumaran said...

അടിപൊളി വിവരണം. പോയ സ്ഥലമായത് കൊണ്ട് ആകാംക്ഷയോടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

ശ്രീനാഥന്‍ said...

നല്ല വിവരണവും ചിത്രങ്ങളും! മുന്തിരിത്തോട്ടങ്ങളും നെൽ‌പ്പാടങ്ങളും വിരാജ്പേട്ടുമെല്ലാം നല്ല കാഴ്ചകളായി!

മൻസൂർ അബ്ദു ചെറുവാടി said...

എന്നാ കിടിലന്‍ ചിത്രങ്ങള്‍. ആരെയും കൊതിപ്പിക്കും ഒരു യാത്രക്ക്.
നല്ല വിവരണവും.
ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല വിവരണം, നല്ല ചിത്രങ്ങള്‍!!ബാക്കി കൂടെ പോന്നോട്ടെ ..

'മാമാങ്ക'വിശേഷണങ്ങള്‍ അറിയാന്‍ ഇവിടെ സന്ദര്‍ശിക്കാം
http://www.shaisma.co.cc/2010/09/blog-post_30.html

Unknown said...

സന്ചാരക്കാഴ്ച്ചകളിലെ വിവരണം കുറഞ്ഞു പോയി എന്ന് പറഞ്ഞതിന് ഒരു മറുപടിയായി ഈ പുതിയ ബ്ലോഗ്‌. ചിത്രങ്ങളും വിവരണവും മനോഹരം.

Unknown said...

നന്നായിട്ടുണ്ട് മാഷേ.. ആശംസകള്‍!!

Manju Manoj said...

വളരെ നന്നായിട്ടുണ്ട്... കാണാത്ത സ്ഥലങ്ങള്‍ ആണിതെല്ലാം.....ഫോട്ടോസും വളരെ നന്നായി....

പട്ടേപ്പാടം റാംജി said...

കൊതിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്തവണത്തെ പ്രത്യേകത.
വിവരണങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ നല്ല കാഴ്ചയായി.

vinod1377 said...

കൊള്ളാം മാഷേ ഞാനും അവിടെ കുറെനാള്‍ താമസിചിട്ടുള്ളതാണ് ആശാരിപ്പനിയുമായി. വീരാസപ്പേട്ടില്‍.ഭാഷ അറിയാതെ കുടകത്തിയോടെ കുടം ചോദിച്ചു ജീവനും കൊണ്ട് ഓടിയത് ഇപ്പൊ വീണ്ടും ഓര്‍മ്മ വരുന്നു

Faisal Alimuth said...

ഇതേ വഴികളിലൂടെ പഴയൊരു
കുടക് യാത്രയുടെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോയി..!
നന്ദി.
ജീവനുള്ള ചിത്രങ്ങള്‍..!
കൊതിപ്പിക്കുന്ന വിവരണം ..!

jyo.mds said...

നല്ല വിവരണവും കാഴ്ചകളും-കുടക് കാണാന്‍ പോകണമെന്ന് ഞാന്‍ തീരുമാനിച്ചു -ഉണ്ണിയപ്പം കഴിക്കാന്‍ വീണ്ടും ഭാഗ്യമുണ്ടായി അല്ലേ.

ഹാപ്പി ബാച്ചിലേഴ്സ് said...

അതെ കൂർഗ്ഗ് സൂപ്പർ ആണ്. ഒരുപാട് തവണ ആ വഴി പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്. അവിടത്തെ ടിബറ്റിയൻ കോളനി, നെഹ്രു മണ്ഡപ്, ഗോൾഫ് ക്ലബ് എന്നിവയെല്ലാം മനോഹരങ്ങൾ തന്നെ, കൂടാതെ എപ്പോഴുമുള്ള തണുപ്പും. ഫോട്ടോകളുടെ കൂടെ വിവരണവും കൂടിയായപ്പോൾ സംഗതി കലക്കി. ആശംസകൾ

ജയരാജ്‌മുരുക്കുംപുഴ said...

manoharamaya chithrangalum, mikacha avatharanavum..... aashamsakal...........

krishnakumar513 said...

മറുപടി അല്പം താമസിച്ചു പോയി,ക്ഷമിക്കുമല്ലോ!

@ശ്രീ:നന്ദി ശ്രീ,അഭിപ്രായത്തിനു
@കുമാരന്‍ | kumaran :ആ സാഹസം വേണോ കുമാരാ,മടിയുടെ പിടിയിലായോ എന്നൊരു സംശയം..............................
@ശ്രീനാഥന്‍:നന്ദി ശ്രീനാഥന്‍ സര്‍
@ചെറുവാടി :വന്നതില്‍ സന്തോഷം,വയനാടന്‍ കുളിര്‍കാറ്റ് ഒരു അനുഭവം തന്നെയായിരുന്നു മാഷെ!

krishnakumar513 said...

@ഇസ്മായില്‍ കുറുമ്പടി (shaisma@gmail.com): മാമാങ്കപ്പെരുമ തകര്‍ത്തിരുന്നു,ഇസ്മായില്‍
jyothi:വളരെ സന്തോഷം ജ്യോതി
ഞാന്‍ : Njan :നല്ല വാക്കുകള്‍ക്കു നന്ദി,മാഷെ,കൊറിയന്‍ കിടിലങ്ങള്‍ക്കായി കാത്തിരിക്കുന്നു
Manju Manoj:സന്തോഷം,മഞ്ജു.ജപ്പാന്‍ വിശേഷങ്ങള്‍ ഉടനെ പ്രതീക്ഷിക്കാമല്ലോ അല്ലേ?
പട്ടേപ്പാടം റാംജി

krishnakumar513 said...

@പട്ടേപ്പാടം റാംജി :റാംജി സാബ്,വീണ്ടും വന്നതില്‍ വളരെ സന്തോഷം.
@വിനോദ് :മിസ്റ്റിക് കഥകള്‍ ഇനിയും പോസ്റ്റ് ചെയ്യണം,വായിക്കുവാന്‍ നല്ല രസമുണ്ട്....
@a.faisal:അഭിപ്രായത്തിനു നന്ദി,മാഷെ
@jyo:കുടക് തീര്‍ച്ചയായും കാണണം,ജ്യോ.പിന്നെ എന്റെ യാത്രകളുടെ ഒരു പ്രധാന പരിപാടി ഭക്ഷണം കഴിക്കല്‍ തന്നെയാണു
@ഹാപ്പി ബാച്ചിലേഴ്സ്:സന്തോഷം ഇതു വഴി സ്ഥിരമായി വരുന്നതില്‍,മല്ലിക കലക്കിയിട്ടുണ്ട്
@jayarajmurukkumpuzha :വളരെ നന്ദി,ജയരാജ് അഭിപ്രായത്തിനു....

sreee said...

നല്ല ചിത്രങ്ങളും വിവരണവും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതൊരിയ്ക്കൽ വായിച്ചതിലും ഗംഭീരമായി തോന്നുന്നുവല്ലോ ഇപ്പോൾ കണ്ടപ്പോൾ...

മേഘമല്‍ഹാര്‍(സുധീര്‍) said...

ഉഗ്രന്‍

Sukanya said...

വായനക്കാരെ കൂടെ കൂട്ടിയുള്ള യാത്രാവിവരണം. ചിത്രങ്ങളും ഇഷ്ടമായി.

Typist | എഴുത്തുകാരി said...

ശരിക്കു പ്രകൃതിഭംഗി കാണണമെങ്കിൽ ഇവിടൊക്കെ പോണം!

Echmukutty said...

വളരെ ഇഷ്ടമായി.

ramanika said...

വളരെ ഇഷ്ട്ടമായി !

ജയരാജ്‌മുരുക്കുംപുഴ said...

mikacha avathranam..... aashamsakal......

SUJITH KAYYUR said...

Varikalum chithrangalum manoharamaayi.manassu kond oru yaathra cheytha sukham thonnunnu.

വീകെ said...

ഈ യാത്രാ വിവരണം അതീവഹൃദ്യം..
ഞാൻ വരാൻ കുറച്ചു വൈകി...
മുഴുവൻ വായിച്ചില്ല.. ഇനിയും വരുന്നുണ്ട്..
ആശംസകൾ...

Unknown said...

ഓടിട്ട കെട്ടിടങ്ങള്‍ നൊസ്റ്റാല്‍ജിക് ആണ്.
വിവരണവും ചിത്രങ്ങളും മനോഹരം. യാത്ര തുടരട്ടെ.

Shijith Puthan Purayil said...

ചിത്രങ്ങള്‍ എന്റെയുള്ളിലെ യാത്രക്കാരനെ ഉറക്കം ഉണര്‍ത്തുന്നു. അടുത്ത യാത്ര എന്നാണ്?!

Muralee Mukundan , ബിലാത്തിപട്ടണം said...

പുതുവർഷത്തിൽ പുത്തൻ നോക്കി വന്നതാട്ടാ...

Areekkodan | അരീക്കോടന്‍ said...

ഇഷ്ടപ്പെട്ടു.മറ്റേ ബ്ലോഗിലും ആദ്യം പോയി.

African Mallu said...

നല്ല ചിത്രങ്ങള്‍ ...നല്ല വിവരണം ...പക്ഷെ വായില്‍ വെള്ളം വന്നത് മട്ടന്‍ ബിരിയാണിയെ കുറിച്ച് വായിച്ചപ്പോ ..ഇവിടിരുന്നു വെള്ളമിറക്കുക അല്ലാതെ എന്ത് ചെയ്യാന്‍ :-)

ആഷിക്ക് തിരൂര്‍ said...

നല്ല പോസ്റ്റ്‌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ്‌ "വഴിയോര കാഴ്ചകള്‍ "www.newhopekerala.blogspot.com സസ്നേഹം ... ആഷിക്

വേണുഗോപാല്‍ said...

മുന്‍പൊരു തവണ ഞാന്‍ ഇവിടെ വന്നിരുന്നു .. അന്ന് ചൈന യാത്ര വിവരണം വായിച്ചു .. ഈ ബ്ലോഗ്‌ ശ്രദ്ധിച്ചില്ല....

ഇപ്പോള്‍ എന്റെ ബ്ലോഗ്ഗില്‍ എത്തിയതിനാല്‍ വീണ്ടും വന്നു. ആയതിനാല്‍ അതീവ സുന്ദരമായ ഈ കുടക് യാത്ര അനുഭവിക്കാന്‍ കഴിഞ്ഞു.. ജീവനുള്ള ചിത്രങ്ങള്‍ ആണ് ഈ ബ്ലോഗ്ഗിന്റെ എടുത്തു പറയേണ്ട സവിശേഷത !!

Naseef U Areacode said...

കൂർഗ്ഗിലെത്തുന്നതിനു മുമ്പു കഴിഞ്ഞല്ലോ... നന്നായി വിവരിച്ചു.... ഗേറ്റിനുള്ളിലെ കാഴ്ചകളും കാണാൻ കൊതിച്ചു പോയി...
നല്ല ഫോട്ടോകളും.. ആശംസകൾ

kochumol(കുങ്കുമം) said...

കൂര്‍ഗ് യാത്രാവിവരണം കൊള്ളാം ...!
പലതവണ പോയ സ്ഥലം ആണെങ്കിലും വായിച്ചപ്പോള്‍ ഇതെവിടാണ് എന്ന് തോന്നിപ്പോയി..!
ഫോട്ടോസ് നന്നായിട്ടുണ്ട് ട്ടോ ...!

Arun Kappur said...

യാത്രാവിവരണങ്ങളും ചിത്രങ്ങളും നന്നായി.. ബാക്കൈക്കായി കാത്തിരിക്കുന്നു. ഒരു ഫോളോവര്‍ ഗാഡ്‌ജെറ്റ് ചേര്‍ക്കൂ. എന്നെപ്പോലെ പുതിയ പോസ്റ്റുകള്‍ കാത്തിരിക്കുന്നവര്‍ക്ക് ഗുണകരമാകും.

രാമു said...

ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

ഷെഫി കബീർ said...

ഞാന്‍ കബീര്‍ ട്രാവല്‍ ബ്ലോഗില്‍ തല്പര്യമുണ്ട്. 9526073725