തമിഴ് നാട്ടിലെ ഹരിതാഭമായ ജില്ലകളിലൊന്നാണു തേനി.ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മധുര ജില്ലയുടെ ഭാഗമായിരുന്നു,തേനി പ്രദേശങ്ങള്‍.
കുമളി-തേനി റോഡ്
കഴിഞ്ഞ ദിവസം തേനിയിലേക്ക് ഒരാവശ്യത്തിനായി പോകേണ്ടി വന്നു.കുമളിയില്‍ നിന്നും ആണു യാത്ര തുടങ്ങിയത്.വാഹനത്തില്‍ കയറിയ ഉടനെ ചെറുമഴയും തുടങ്ങി.
തമിഴ്നാട്ടിലൂടെ ചെറുമഴയത്തുള്ള യാത്രകള്‍ രസകരമാണു.പൊടിശല്യമില്ലാതെ,പുതുമണ്ണിന്റെ ഹൃദ്യമായ ഗന്ധം അനുഭവിച്ച് കൊണ്ടുള്ള യാത്ര.
കുമളിയില്‍നിന്നും ലോവര്‍ ക്യാമ്പ് വരെ ഇറക്കമാണു,പിന്നീടങ്ങോട് നിരപ്പായ റോഡുകളും. ചിന്നമണ്ണൂര്‍ ഭാഗങ്ങളില്‍,മുന്തിരിതോട്ടങ്ങളുടെ നടുവിലൂടെയാണു യാത്ര.
ചിന്നമണ്ണൂരിലെ മുന്തിരിത്തോട്ടങ്ങള്‍
തമിഴന്റെ അദ്ധ്വാനത്താല്‍ മുല്ലപ്പെരിയാറിന്റെ സമൃദ്ധിയില്‍ നല്ല വിളവ് തരുന്ന ഈ മുന്തിരിതോട്ടങ്ങളുടെ ഉടമസ്ഥരിലേറെയും മലയാളികളാണെന്നുള്ളതാണു വസ്തുത.ഇവിടത്തെ വില്പന കേന്ദ്രങ്ങളില്‍ ഫാംഫ്രെഷ് മുന്തിരി വില്‍ക്കുന്നുണ്ടെങ്കിലും വിലയില്‍ കാര്യമായ കുറവൊന്നുമില്ല.പിന്നെ ഒരു ആശ്വാസത്തിനും,കൌതുകത്തിനും കുറച്ച് വാങ്ങാമെന്ന് മാത്രം.മുന്തിരി തൈകളും ഇവിടെ ലഭ്യമാണു.
റോഡിനിരുവശവും നെല്‍പ്പാടങ്ങളാണു, നോക്കെത്താദൂരത്തോളം അവ പരന്നു കിടക്കുന്നു.തേനിയില്‍ നിന്നും മൂന്നാറിനു പോകുന്ന റോഡ് ,കൊച്ചി-മധുര എന്‍ എച്ച് 49 നാഷണല്‍ ഹൈവേയുടെ ഭാഗമാണു.
തേനി-ബോഡി റോഡരികിലുള്ള ഒരു പ്രസിദ്ധ ക്ഷേത്രമാണു തീര്‍ത്ഥതൊട്ടി തിരുകോവില്‍.
തീര്‍ത്ഥതൊട്ടി തിരുകോവില്‍
പാണ്ഡ്യരാജാക്കന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന ഈ ക്ഷേത്രത്തോട് ചേര്‍ന്നുള്ള കുളത്തില്‍ വന്നു ചേരുന്ന ഒരു ഉറവയില്‍ നിന്നും 24 മണിക്കൂര്‍ നേരവും ജലം നിര്‍ഗമിച്ച് കൊണ്ടിരിക്കുന്നു.
വറ്റാത്ത നീരുറവ
എല്ലാ കാലാവസ്ഥയിലും ഒരേ അളവില്‍ ജലപ്രവാഹമുള്ള ഈ ഉറവയുടെ ഉത്ഭവം അജ്ഞാതമാണു.അത്ഭുതസിദ്ധികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ജലപ്രവാഹത്തിലെ കുളി ആഗ്രഹസഫലീകരണത്തിനു ഉത്തമമെന്ന് കരുതപ്പെടുന്നു.
മൂന്നാര്‍ റോഡിലുള്ള ഒരു ചെറുപട്ടണമാണു ബോഡി എന്നറിയപ്പെടുന്ന ബോഡിനായ്ക്കന്നൂര്‍.മലനിരകള്‍ അതിരിടുന്ന ഇവിടെ നിന്നും ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ ചുരം തുടങ്ങുന്നു.
ബോഡിമെട്ട് റോഡ് ദൂരെ അവ്യക്തമായി കാണാം
തേനിയില്‍ നിന്നും 15കിമി ദൂരത്തായാണു ബോഡി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും 29 കിമി അകലെയാണു കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോഡിമെട്ട്.സദാ സമയവും ശക്തമായ കാറ്റ് വീശുന്ന,അസഹ്യമായ തണുപ്പ് അനുഭവപ്പെടുന്ന, ഈ പ്രദേശത്ത് സര്‍ക്കാര്‍ ചെക്ക് പോസ്റ്റുകളും തോട്ടം തൊഴിലാളി ലയങ്ങളും മാത്രമാണുള്ളത്.45കിമി അകലെയാണു മൂന്നാര്‍.ഏലതോട്ടങ്ങളുടെ നടുവിലൂടെയുള്ള ഈ യാത്ര വളരെ ഹൃദ്യമാണെങ്കിലും രാത്രി യാത്ര,പ്രത്യേകിച്ചും മഴക്കാലത്ത് ,ആശാസ്യമല്ല.ചുരത്തില്‍ ഉണ്ടാകാറുള്ള മലയിടിച്ചിലും, ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ രാത്രിയിലുള്ള സാന്നിദ്ധ്യവും ഇതിനു കാരണമാകുന്നു.
Sunday, August 15, 2010
Subscribe to:
Post Comments (Atom)
38 comments:
തേനി കാഴ്ചകള്‍ നന്നായിരിക്കുന്നു. മുല്ലപ്പെരിയാറിലെ ജലം ആണെങ്കിലും അവര്‍ അത് പ്രയോജനപ്പെടുത്തുന്നു എന്നത് വലിയ കാര്യം തന്നെയാണ്.
കുറെ പഴയകാല ഓര്‍മ്മകളിലേയ്ക്കു ഈ പോസ്റ്റ് കൂട്ടിക്കൊണ്ടു പോയി.
ബോഡിനായ്ക്കനൂരില്‍ നിന്നും വൈകയ്ക്കു പോകുന്ന റോഡിലാണെന്നു തോന്നുന്നു, ശിലുമാലി എന്ന ഗ്രാമം.
ബോഡിയില്‍ നിന്നും കോവര്‍കഴുത വണ്ടിയില്‍ കയറി, ആ വഴി എല്ലാം പണ്ട് കറങ്ങിയതും പിന്നെ കിറുങ്ങിയതും..
അങ്ങിനെ പലതും..
super pics..
നന്നായിരിക്കുന്നു തേനി കാഴ്ചകള്‍ !!!!
നല്ല ചിത്രങ്ങളും,വിവരണവും-മുന്തിരിതോട്ടങ്ങള്‍ കണ്ട് കൊതിയായി.
തേനി കാഴ്ച്ചകൾ സുന്ദരം.....
പോസ്റ്റിനു നന്ദി.....
തീര്ഥതൊട്ടി കോവിലും, ബോഡിമെട്ട് ചുരവും സുന്ദരമായ ദൃശ്യങ്ങള്‍ ആണ്..
തേന്നൂറും തേനിയിലെ തീർത്ഥ തൊട്ടിയും സുന്ദരമായ പടങ്ങളും....!
ക്യാമറ കൊണ്ട് ഇത്രയൊക്കെ ആകാമോ ക്രിഷ്! മനോഹരം!
നല്ല കാഴ്ചകള്‍.. മനോഹരമായ സ്ഥലവും. തേനിയിലെ കൃഷിക്കാര്‍ അദ്വാനശീലര് ആണല്ലോ. മുന്‍പേ കേട്ടിട്ടുണ്ട്. നല്ല വിവരണം.. ആശംസകള്‍..
ee roadukaliloode njan ethra vattam poyirikkunneno. nannayittundu
jyothi :നന്ദി,ആദ്യ കമന്റിനു.
സജി :ബോഡിക്കു ഇപ്പോഴും വ്യത്യാസമൊന്നുമില്ല സജി,പക്ഷെ തേനി വലിയ പട്ടണമായിക്കഴിഞ്ഞു.
കുമാരന് | kumaran :നന്ദി,സന്ദര്‍ശനത്തിനും,പ്രോത്സാഹനത്തിനും
ramanika :സന്തോഷം സര്
jyo :സന്ദര്‍ശനതിനും,കമന്റിനും നന്ദി,ജ്യോ.ജ്യോയുടെ കമന്റ് ബോക്സ് ഓപണ്‍ അല്ലാ എന്നു തോന്നുന്നു,ഒന്നു നോക്കൂ....
ചാണക്യന്:വളരെ സന്തോഷം,ഈ വരവിനും,അഭിപ്രായത്തിനും
Thommy:നന്ദി തൊമ്മി
വരയും വരിയും : സിബു നൂറനാട്:സന്തോഷം സാബു.പിന്നെ മഹാരാഷ്ട്ര യാത്ര വിവരണം തകര്‍പ്പന്‍
ബിലാത്തിപട്ടണം / BILATTHIPATTANAM:ഫ്രാന്‍സ് ഉടനെ ആകാം കേട്ടോ,അത് പ്രതീക്ഷിച്ച് എല്ലാദിവസവും നോക്കുന്നുണ്ട്
ശ്രീനാഥന്‍:സര്,എന്റേത് വെറും ഒരു സെമി പ്രൊ ക്യാമറയാണു,ഞാന്‍ തികഞ്ഞ ഒരു അമച്വറും,അപ്പോള്‍?
എല്ലാം നല്ല ഫോട്ടോസ് കേട്ടോ....പങ്കുവെച്ചതിന് നന്ദി... ഓണാശംസകള്‍.....
കൊച്ചുരവി!
ഈ ഓണക്കാലം ഞാന്‍ ചെങ്കണ്ണുമൊത്ത് ആഘോഷിച്ചു. അതിനാല്‍ ബൂലോക വായന വായന വൈകി.
എന്തൊരു മനോഹരം.ഈ ചിത്രങ്ങള്‍ക്ക് പിന്നിലുള്ള മനസ്സിനും കണ്ണിനും വിരലുകള്‍ക്കും മുന്നില്‍ നമിക്കാതെ വയ്യ.
എല്ലാ ആശംസകളും.
Mister Krishnakumar,
എനിക്ക് തന്നോട് അസൂയയാണ്. എന്തിനാണെന്നല്ലേ? താനീ നാട് മുഴുവന്‍ കറങ്ങി, സകല കാണാക്കാഴ്ച്ചകളും കണ്ടു സുഖിച്ചു രസിച്ചു നടക്കുന്നത്, എനിക്കങ്ങു പിടിക്കുന്നില്ല. എനിക്ക് പോകാന്‍ പറ്റാത്തത് കൊണ്ടാണ് കേട്ടോ.! ഫോട്ടോകളെല്ലാം സംഭാവമായിട്ടുണ്ട്. അതിനിടക്ക്, ഇയാള്‍ എന്റെ കൊക്കോ തോട്ടത്തിലും വന്നു അല്ലെ? അടുത്തു തന്നെ കൊക്കൊയെക്കുറിച്ചു ഞാനൊരു പ്രബന്ധം എഴുതുന്നുണ്ട്. So, most welcome and be careful.
ചിത്രങ്ങളും വിവരണവും, രണ്ടും മനോഹരം.
@Pranavam Ravikumar a.k.a.:നന്ദി,കൊച്ച് രവി
@ഉഷശ്രീ (കിലുക്കാംപെട്ടി):ചെങ്കണ്ണെല്ലാം മാറിയല്ലൊ അല്ലേ?എന്തായാലും സന്ദര്‍ശനത്തിനു നന്ദി
@appachanozhakkal:അപ്പച്ചാ ,ഞങ്ങള്‍ക്ക് കുറച്ച് വയനാടന്‍ ഗ്രാമങ്ങള്‍ കാണിച്ച് തരണം കേട്ടോ..
@Typist | എഴുത്തുകാരി:ഈ വഴി വന്നതില്‍ സന്തോഷം ചേച്ചീ,
തേനൂറും കാഴ്ചകൾക്ക് നന്ദി
അതിമനോഹരം ഈ കാഴ്ചകള്‍.
അവതരണം കുറുക്കിയതിനാല് പോസ്റ്റും മനോഹരം.
നല്ല യാത്രയും വിവരണവും..
നന്നായി ആസ്വദിച്ചു.
beautiful photos.
enjoyed...thanks
നന്നായിരിക്കണു, ഇവിടെ ഒരിക്കൽ വന്നിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല :)
യാത്രകൾ തുടരട്ടെ, മനസ്സിനേറ്റവും ശാന്തതയും ഉത്സാഹവുമേകുന്നത് യാത്രകൾ തന്നെ!
കാഴ്ചകൾ ഇനിയും ബാക്കി തന്നെ! ആശംസകൾ
ഞാൻ വീണ്ടും വന്നൂട്ടോ...
ഫോട്ടോകൾ ഗംഭീരം...!!
(ശരിക്കും അസൂയ തോന്നുന്നു..)
നമ്മുടെ വെള്ളമാണ് തേനിയുടെ പച്ചപ്പെന്ന് ഓർക്കുമ്പോൾ ഒരു കുളിര്...
ആശംസകൾ...
നല്ല വിവരണം. ഇഷ്ടായി.
കോഴിക്കോടിന്റെ ഫോട്ടോ കണ്ടിട്ട് വല്ലാത്തൊരു നൊസ്റ്റാള്‍ജിയ..കലക്കന്‍ ഫോട്ടോകള്‍..വിവരണവും.!
nalla vivaranam. chithrangal mohanam
സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വിവരണം ...ഒപ്പിയെടുത്ത ചിത്രങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല കേട്ടോ...ഒരായിരം നന്ദി സുഹൃത്തേ ...വീണ്ടും വരാം .. സസ്നേഹം ..
സുന്ദരമായ കാഴ്ചകള്‍!
പണ്ടെങ്ങോ കണ്ടുമറന്ന സ്ഥലം. വീണ്ടും സൌജന്യമായി കൂട്ടിക്കൊണ്ടുപോയി കാണാത്തതും കാട്ടിതന്നതിനു നന്ദി
പ്രകൃതിയിലേക്ക് ഒരു യാത്ര.......a travel towards nature........ ILAVEEZHAPOONCHIRA A ROUND VIEW HILL TOP ഇല വീഴാ പൂഞ്ചിറ
MALANKARA DAM RESERVOIR KANJAR ...
http://sabukeralam.blogspot.com/2011/09/ila-veezha-poonchira-round-view-hill.html
പ്രകൃതിയിലേക്ക് ഒരു യാത്ര.......a travel towards nature........ ILAVEEZHAPOONCHIRA A ROUND VIEW HILL TOP ഇല വീഴാ പൂഞ്ചിറ
MALANKARA DAM RESERVOIR KANJAR ...
http://sabukeralam.blogspot.com/2011/09/ila-veezha-poonchira-round-view-hill.html
നല്ല ഒന്നാം തരം ചിത്രങ്ങള്‍ ...
അടുത്ത കാലത്ത് കണ്ടത്തില്‍ മികച്ച ഒരു യാത്ര വിവരണം അതിലുപരി
നല്ല ഒരു ഫോട്ടോ ബ്ലോഗ് എന്ന് പറയാം ,,,
ഞാനും ഇവിടെ ആദ്യം . പുതിയ പോസ്റ്റ് ഇടുമ്പോള്‍ എന്നെയും വിളിക്കുക
ആശംസകള്‍
ഈ ബ്ലോഗ് കണ്ടില്ലെങ്കില്‍ നഷ്ടമായേനെ. - ജീവന് തുളുമ്പുന്ന ചിത്രങ്ങളും യാത്രാനുഭവങ്ങളും....
നല്ല യാത്രാനുഭവം.. കോഴിക്കോട്ടുമുതലുള്ള ചിത്രങ്ങളെല്ലാം മനോഹരം...
ഗംഭീര വിവരണം..
അതിമനോഹരമായ ചിത്രങ്ങൾ
ഇവിടെ വരാൻ വൈകിയതിൽ സങ്കടം.
പുതിയ പോസ്റ്റുകൽ ഇടുമ്പോൾ ഒന്നു അറിയിക്കാൻ ദയവായി മനസ്സുകാണിക്കണേ
മുഴുവൻ പോസ്റ്റുകളും ഞാൻ ഒന്നു നോക്കട്ടേ..
മനോഹരമായ കാഴ്ചകള്‍ ഇവിടെ വീണ്ടും വന്നു
എന്റെ ബ്ലോഗില്‍ വന്നതിനും നന്ദി. ബ്ലോഗില്‍
ചേരാന്‍ മാര്‍ഗ്ഗം ഒന്ന് കണ്ടില്ല. ഒരു follow button
add ചെയ്യുക.
വീണ്ടും കാണാം
Post a Comment