Saturday, December 19, 2009

ഇടുക്കി ജില്ല..കോവിലൂ‍രും പാംബാടും ചോലയും

ഇടുക്കി ജില്ല ,കാഴ്ചകളുടെ ,ഒരു അക്ഷയ ഖനിയാണ്.ഇവിടത്തെ കാഴ്ചകള്‍ ഒരിക്കലും അവസാനിക്കുന്നില്ല.
കോവിലൂര്‍ ഗ്രാമം
  സാധാരണ യാത്രക്കാര്‍ ചെന്ന് ചേരാത്ത ഒരു സ്ഥലമാണ് കോവിലൂര്‍ ഗ്രാമം
.        
അങ്ങ് അകലെ കാണുന്നതാണ് കൊളുക്കുമല തേയില തോട്ടം
      ഇടുക്കി ജില്ലയിലെ കോവിലൂര്‍ ഗ്രാമം മൂന്നാറില്‍ നിന്ന് 41 കി.മീ ദൂരത്തില്‍ ആണു.ഇതു പാംബാടുംചോല നാഷനല്‍ പാര്‍ക്കിനോടു ചേര്‍ന്നു കിടക്കുന്നു..മൂന്നാ‍റില്‍ നിന്നും മാട്ടുപ്പെട്ടി, കുണ്ടള വഴി ടോപ്പ് സ്റ്റേഷന്‍ .അവിടെ നിന്നും 2 കി മീ കഴിഞാല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് .അവിടെ നിന്നും വലത്തോട്ടുള്ള വഴി ആയിരുന്നു പഴയ കൊടൈക്കനാല്‍ റോഡ്‌.ഇപ്പോള്‍ ആ വഴി ഗതാഗതം അനുവദിക്കുന്നില്ല.പുതിയ കൊടൈ റോഡിനുള്ള സര്‍വ്വേ ജോലികള്‍ പുരോഗമിക്കുന്നു.ആ റോഡ്‌ പൂര്‍ത്തിയായാല്‍ കൊടൈക്കനാല്‍ ദൂരം ഗണ്യമായി കുറയുമെന്നാണ് കണക്കുകൂട്ടല്‍.വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളം ടൂറിസ്റ്റുകള്‍ ഇപ്പോള്‍ ഇവിടെ എത്തുന്നുണ്ട്.കോവിലൂര്‍ വരെ നല്ല റോഡ്‌ ആയതുകൊണ്ട് 70 മിനിറ്റ് കൊണ്ട് മുന്നാറില്‍ നിന്നും എത്തി ചേരാം.ഒരു തമിള്‍ ഭൂരിപക്ഷ മേഖലയാണ് ഇവിടം.400വര്‍ഷത്തെ സംസ്ക്കാരം അവകാശപ്പെടുന്ന ഒരു ജനതയാണ് ഇവിടെ ഉള്ളത്.
          

   മരങ്ങളുടെ ഇടയില്‍ കാണുന്നത് കാട്ടുപോത്തിന്റെ കൂട്ടമാണ്‌.ഫോട്ടോസ്
 അത്ര വ്യക്തമല്ല.
.    നേരത്തെ പറഞ്ഞ ചെക്ക്പോസ്റ്റില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ പാംബാടും ചോല നാഷണല്‍ പാര്‍ക്കിന്റെ പ്രവേശന  കവാടമായി. അവിടെ നിന്നും 3 KM പോയാല്‍ കോവിലൂര്‍ ആയി.പോകുന്ന വഴിയില്‍ ധാരാളം വന്യ മൃഗങ്ങളെ കാണുവാന്‍ സാധിക്കും.ആന, കാട്ടുപോത്ത്,മ്ലാവ്,ഇവ ഇവിടത്തെ പതിവ് കാഴ്ചകളില്‍ പെടുന്നു.

അങ്ങ് ദൂരെ മലമുകളില്‍ ക്ലാവര
      
കോവിലൂര്‍-ഒരു വിദൂര കാഴ്ച
   ആ കാണുന്ന മല മുകളില്‍ ആണ് ക്ലാവര ഗ്രാമം.അത് തമിഴ്നാട് ആണ്.അവിടം വരെ തമിഴ്നാട്‌ ബസ്‌ സര്‍വീസ് ഉണ്ട്.താഴ്വാരത്ത് നിന്നും ക്ലാവര വരെ റോഡ്‌ പൂര്‍ത്തിയായാല്‍ കൊടൈ റോഡ്‌ എന്ന സ്വപ്നം സഫലമാകും. ഇത് കൂടാതെ പുതിയ നിരവധി പാതകള്‍ കോവിലൂരില്‍ നിന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.കാന്തല്ലൂര്‍ ,പഴതോട്ടം തുടങ്ങിയ സഞ്ചാരികളുടെ സ്വപ്ന ഭൂമികളിലെക്കുള്ള പാതയില്‍ കാഴ്ചകളുടെ വിരുന്നുകള്‍ കാത്തിരിക്കുന്നു.ഈ വഴിയില്‍ ഞാന്‍ കണ്ട സ്റെവേ നോര്‍മാന്‍ എന്ന സ്വീഡിഷ്  സഞ്ചാരി ,സ്വിറ്റ്സര്‍ലന്‍ഡ് മല നിരകളുടെ ഭംഗിയുള്ള പ്രദേശമാണ് കോട മഞ്ഞു നിറഞ്ഞ  പഴതോട്ടം മേഖല എന്ന് പറയുകയുണ്ടായി. 

  കോവിലൂര്‍-പഴതോട്ടം റോഡ്‌

പഴതോട്ടം
പഴതോട്ടം എന്നത് ഒരു സ്ഥലപ്പേര് ആണ്

റോഡുകള്‍ എല്ലാം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ശരിയാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇരുട്ടുന്നതിനു മുന്‍പ് മുന്നാറില്‍ മടങ്ങി എത്തുക എന്നുള്ളതാണ്.ആന,കാട്ടുപോത്ത് തുടങ്ങിയവ രാത്രി റോഡില്‍ ഇറങ്ങും.മുന്നാറില്‍ നിന്നും രാവിലെ യാത്ര തുടങ്ങിയാല്‍ അഞ്ചു മണിയോടെ മടങ്ങിയെത്താം.കോവിലൂര്‍ ഭാഗത്ത്‌ ഹോട്ടലുകളുടെ  കാര്യം തഥൈവ ആയതിനാല്‍ നിര്‍ബന്ധമായും ഭക്ഷണവും കുടിവെള്ളവും കൂടെ കരുതണം.കോവിലൂരില്‍ നിന്നും ചില ഭാഗങ്ങളിലേക്ക് 4 വീല്‍ ജീപ്പ് മാത്രമേ പോവുകയുള്ളു.


7 comments:

krishnakumar513 said...

ഇതു ഒരു എളിയ സംരംഭം ആണു.അഹങ്കാരം ആണൊ എന്നും സംശയം.ക്ഷമിക്കുമല്ലൊ?
സ്നേഹാദരങളോടെ.........

വീകെ said...

വളരെ നന്നായിരിക്കുന്നു..
സഞ്ചാരം എനിക്കും ഇഷ്ടമാണ്..
പക്ഷെ, ഒരിക്കലും കഴിയാറില്ല.
സഞ്ചാര കഥകളെഴുതുന്നവരോട് കുറച്ച് അസൂയയും ഇല്ലാതില്ല.

ആശംസകൾ...

karthika said...

valare nandi, ithu pole adhikam aarum kandittillatha sthalangal

parichayappeduthiyathuinu. inganeyulla sthalangal keralathilum und

ennathu oru puthiya arivaanu.

bhagyavan. kurachu asooya thonnunnund.

valare nalla chithrangal. vivaranam kurachu koodi visadamaayirunnengil

ennu aagrahichu pokunnu.

enthayaalum adutha vacationu naattil pokumbol koviloorkku oru trip

urappichu. ithu polulla stalangal kandillengil athoru valiya nashtam

thanne.

iniyum samaana samrambhangal pratheeshikkamallo. bhavukangal.

Anil cheleri kumaran said...

ഭ്രമരം പടം കണ്ട പോലെയുണ്ടല്ലോ.. നല്ല പോസ്റ്റ്.

krishnakumar513 said...

വീ കെ:വളരെ നന്ദി ആദ്യമായി വന്നതിനും കമന്റു തന്നതിനും.ചിന്നുവിന്റെ നാട് കലക്കുന്നുണ്ടു
കുമരന്‍:വളരെ നന്ദി .എന്നെപ്പൊലൊരു തുടക്കക്കാരനു കുമാരന്റെ കമന്റു!!!.ഇടക്കിടെ ഒന്നു കയറി നോക്കണേ ,വേണ്ട ഉപദേശവും തരണം

ചാണക്യന്‍ said...

വിവരണം നന്നായിട്ടുണ്ട്, തുടർന്നും എഴുതുക ....

ആശംസകൾ......

K.B.Reghunathan Nair said...

hai krishnakumar513
thangalude bloge kantu nannayi varunnu kuduthal vivarangal kakkunnu
reghu