വീണ്ടും ഇടുക്കിയുടെ കാഴ്ചകളിലേക്ക്. യാത്ര,അത് എത്ര തവണ ആയാലും ശരി, നമ്മള്‍ക്ക് പുതുമകള്‍ മാത്രം സമ്മാനിക്കുന്ന ഒരു ഭൂ വിഭാഗമാണ് ഇടുക്കി .പുറം ലോകം ഇനിയും അറിയാത്ത ,കാഴ്ചകളുടെ ഒരു നിധി തന്നെ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.അത്തരം ചില കാഴ്ചകളിലേക്ക്.
അണക്കര ടൌണ്‍
കുമളി-മൂന്നാര്‍ സ്റ്റേറ്റ് ഹൈവേ 19 ല്‍, കുമളിയില്‍ നിന്നും 12 കിമി ദൂരെയായി,സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് അണക്കര.അവിടെ നിന്നും 4 കിമി കിഴക്കുള്ള ചെല്ലാര്‍ കോവില്‍ എന്ന ചെറു ഗ്രാമത്തിലെക്കായിരുന്നു ഇത്തവണത്തെ യാത്ര.കുമളിയില്‍ നിന്നും നല്ല റോഡ് ആയതു കൊണ്ട് 20 മിനിറ്റ് കൊണ്ട് അണക്കരയിലും,അടുത്ത 10 മിനിറ്റില്‍ ചെല്ലാര്‍ കോവിലിലുമെത്താനായി.UNDP പദ്ധതി പ്രകാരമുള്ള, സ്പൈസ് ടൂറിസ്റ്റ് സര്ക്യൂടുസ്റ്റേഷന്ആയി മാറിയ ഈ ഗ്രാമം അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്സ്ഥാനംപിടിച്ചു കഴിഞ്ഞു.ഏലവുംകുരുമുളകും സമൃദ്ധമായി വിളയുന്ന,മലയോരകര്‍ഷകരുടെ,ഈഗ്രാമംഇനിമുതല്ടൂറിസ്റ്റുകള്ക്കുംസ്വന്തം.
കുമളി-മൂന്നാര്‍ റോഡ്
ചെല്ലാര്‍ കോവില്‍ വാച്ച് ടവര്‍
പാണ്ടിക്കുഴി വെള്ള ചാട്ടം വറ്റി വരണ്ടിരിക്കുന്നു. അങ്ങകലെ മംഗളാദേവി മലയിലെ ടവറും കാണാം. ഞാന്‍ എത്തിയ സമയം,താഴ്വരയില് മൂടല്‍ മഞ്ഞു പരന്നിരുന്നത് കൊണ്ട്,കാഴ്ചകള്‍ അത്ര വ്യക്തമായിരുന്നില്ല.
ചെല്ലാര്‍ കോവില്‍ റോഡ്
തമിഴ്നാട് സമതലങ്ങള്‍
മോണ്ട് ഫോര്‍ട്ട് സ്കൂള്‍,അണക്കര
നിര്‍ദ്ദിഷ്ട വിമാനത്താവള സൈറ്റ്
അണക്കരക്ക് സമീപത്തായി,മൂന്നാര്‍ റോഡില്‍ തന്നെയുള്ള മറ്റൊരു ചെറു പട്ടണമായ പുറ്റടിയിലെക്കാണു പിന്നീട് ഞാന്‍ എത്തിയത്.ഇവിടെ സ്പൈസസ് ബോര്‍ഡിന്റെ കാര്‍ഡമം കോമ്പ്ലെക്സ് ദ്രുതഗതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.കാര്‍ഡമം കോമ്പ്ലെക്സ്
സുഗന്ധ വിളകളുടെ സംസ്കരണവും,ദീര്‍ഘകാല സംരക്ഷണവും എല്ലാം ഇനി ഇവിടെ സാധ്യമാകും.ഈ പ്രദേശത്തിന്റെ കുതിച്ചു ചാട്ടത്തിനു ,കാര്‍ഡമം കോമ്പ്ലെക്സ് കാരണമാകുന്നു.അവിടെയെല്ലാം ഒരു ഓട്ട പ്രദിക്ഷണം നടത്തി,ഞാന്‍ മടക്ക യാത്രക്കൊരുങ്ങി.തിരികെ വണ്ടന്മേട്,പുളിയന്മല,ഇടുക്കി,തൊടുപുഴ വഴിയാണ് മടക്കം.വഴി നീളെ,തഴച്ചു വളര്‍ന്നു നില്ക്കുന്ന ഏലത്തോട്ടങ്ങള്‍. കാഴ്ചകള്‍ തേടിയെത്തുന്ന നിരവധി വിദേശ സഞ്ചാരികളും,അവരെ തോട്ടം കാണിക്കുവാന്‍ കൊണ്ട് പോകുന്ന കര്‍ഷകരും.ഏലതോട്ടങ്ങളും,വിദേശ സഞ്ചാരികളും
ഏലച്ചെടിയും,കായ്കളും
ഫാം ടൂറിസം ,ഇടുക്കിയില്‍ പ്രചാരം നേടി വരികയാണ്.ഏലത്തിനു ഉയര്‍ന്ന വില ലഭിക്കുന്നത് മൂലം കര്‍ഷകരും സന്തോഷത്തിലാണ്.അവരുമായി ആ സന്തോഷം പങ്കു വെച്ച് ഞാന്‍ മടങ്ങി.വാല്‍ക്കഷണം:ഈ സ്റ്റേറ്റ് ഹൈവെയില്‍ മരണം പതിയിരിക്കുന്ന കെണികളും.ഒരു അപായ സൂചനാ ബോര്‍ഡ് പോലുമില്ലാതെ,നടു റോഡില്‍,നല്ല ഇറക്കത്തില്‍, കോണ്‍ക്രീറ്റ് പാരപ്പറ്റുകള്‍ ഉയര്‍ന്നു നില്ക്കുന്നു!!
നടുറോഡിലെ മരണക്കെണി
14 comments:
വീണ്ടും ചില ഇടുക്കി കാഴ്ചകള്‍ കൂടി....
ഫോട്ടോകള്‍ തുറന്നുവരാന് കുറച്ച് സമയമെടുക്കുന്നു.
വിവരണവും ഫോട്ടോവും നന്നായി.
കണ്ണും അകക്കണ്ണും തുറന്നുവച്ച യാത്രകള്‍ കണ്ടു. ഇഷ്ടായി. ജീവിതം ഒരു യാത്രയും യാത്ര ഒരു ജീവിതവുമാണല്ലൊ. ഒരു ഗോത്രയാനം. പിന്നാലേ ഞാനുമുണ്ടു.
ഇടുക്കി കാഴ്ചകള്‍ ഇഷ്ടമായി.
വിവരണവും ഫോട്ടോവും really great !
രണ്ട് ബ്ലോഗും നന്നായിട്ടുണ്ട്. യാത്രാവിവരണങ്ങളും ഫോട്ടോകളും ബ്ലോഗില്‍ അധികമൊന്നുമില്ല. ആ കുറവ് നികത്തുന്നു കൃഷ്ണകുമാറിന്റെ ബ്ലോഗ്.
ആശംസകള്‍ !
താഴെ കാണുന്ന തമിഴ്നാടിന്റെ ദൃശ്യങ്ങൾ അടിപൊളി.
നന്നായിരിക്കുന്നു വിവരണം.. ചിത്രങ്ങളും കൊള്ളാം...എത്ര ഭംഗിയാർന്ന പ്രദേശങ്ങൾ..!!
ആശംസകൾ...
വായിച്ചപ്പോഴും, ചിത്രങ്ങള്‍ കണ്ടപ്പോഴും അച്ഛന് ജോലി ചെയ്തിരുന്ന വണ്ടന്മേട് ഓര്‍മ്മ വന്നു, നന്ദി.
നല്ല കാഴ്ചകള്‍, വിവരണം... വളരെ നന്നായിരിക്കുന്നു.. അവസാനത്തെ ഫോട്ടം കണ്ടു അമ്പരന്നുപോയി.. എന്നിട്ടും ഒരു മുന്നറിയിപ്പ്സൂചിക പോലുമില്ലെന്നോ???
പട്ടേപ്പാടം റാംജി:നന്ദി,ബ്ലോഗ് സെറ്റിംഗ്സില് ചെറിയ പ്രോബ്ലം ഉണ്ട്.
n.b.suresh:പിന്നാലെയല്ല,ഒരുമിച്ചായിക്കളയാം!
siva // ശിവ:നന്ദി,ശിവ..
ramanika:നന്ദി സര്
കെ.പി.സുകുമാരന്‍ :പ്രോത്സാഹനത്തിന് നന്ദി.ഇനിയും കാണുമല്ലോ?
മാത്തൂരാന്:നന്ദി,മാത്തൂരാന്
വീ കെ ;സന്തോഷം,വി കെ
അരുണ്‍:ഈ വഴി വന്നതില്‍ വളരെ സന്തോഷം.
സുമേഷ് | Sumesh Menon:ഇതു പോലെയൊക്കെയാണ് നമ്മുടെ പൊതുമരാമത്ത് വകുപ്പ്
ഈ യാത്ര വിവരണം എനിക്ക് ഇഷ്ടായി... യാത്രകള്‍ എനിക്കും ഇഷ്ടമാണ്. കൃഷ്ണകുമാര്‍ നന്നായി എഴുതിയിട്ടുണ്ട്. ആശംസകള്‍!
എനിക്ക് ഇങ്ങിനെയൊക്കെ എഴുതണമെന്നുണ്ട്, പക്ഷെ നന്നാകുമോയെന്നൊരു പേടി. ഒരിക്കല്‍ ഞാനൊരു ശ്രമം നടത്തും, അപ്പോള്‍ വായിക്കാനായി ആ വഴി വരണം. :)
ഏലം മണക്കുന്ന വഴിയിലൂടേയുള്ള യാത്ര നന്നായിട്ടുണ്ട്.ഏലചെടിയും,പൂക്കളും ആദ്യമായി കാണുകയാണ്.
Post a Comment