രാഷ്ട്രീയക്കാരും,ചാനലുകാരും,ഉദ്യോഗസ്ഥരും കൂടി മൂന്നാര്‍ ഇല്ലാതാക്കുന്നു.അതിനെ കുറിച്ചുള്ള ആശങ്കകളും,ദുഖവും ഇവിടെ രേഖപ്പെടുത്തുന്നു.മൂന്നാറിന് സമാനമായ കാലാവസ്ഥയും,ഭൂ പ്രകൃതിയുമുള്ള,ജെന്റിംഗ് എന്ന മലേഷ്യന്‍ പ്രദേശത്തിന്റെ അവസ്ഥ ഒന്ന് പരിശോധിക്കാം.
മലേഷ്യയിലുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ജെന്റിംഗ് ഹൈലാന്റ്സ്.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 6118 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കോലാലംപുര്‍ നഗരത്തില്‍ നിന്നും 51 കിമി ദൂരെയാണ്.നമ്മുടെ മൂന്നാറിന് സമാനമായ കാലാവസ്ഥയാണിവിടെ.പ്രകൃതിഭംഗിയുടെ കാര്യത്തില്‍ മൂന്നാറിന്റെ ഏഴയലത്ത് വരികയില്ലെങ്കിലും,അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ മൂന്നാറിന് ,ജെന്റിങ്ങുമായി ഒരു താരതമ്യത്തിനു പോലും അര്‍ഹതയില്ല എന്ന് ഖേദ പൂര്‍വ്വം പറയേണ്ടിയിരിക്കുന്നു.
കണ്വെന്ഷന് സെന്റര്‍
ഹോട്ടലില്‍ നിന്നുമുള്ള കാഴ്ചകള്‍
ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെ വീക്ഷണം എങ്ങിനെയായിരിക്കണം എന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ജെന്റിംഗ്.കോലാലംപൂരില്‍ നിന്നും ഒന്നേകാല്‍ മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്താം.6 വരി പാതയാണ് ഇവിടേയ്ക്ക്.വഴി നീളെ പാര്‍ക്കുകള്‍,ഭക്ഷണ ശാലകള്‍ ,ഗോള്‍ഫ് കോഴ്സുകള്‍,വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങിയവ.സ്വകാര്യ മേഖലയിലും അല്ലാതെയും.ജെന്റിങ്ങില് എത്തിച്ചേര്‍ന്നാല്‍ പിന്നെ കാഴ്ചകളുടെഒരുവര്ണ്ണനാതീതമായ ലോകമാണ്.വിവിധ നിലവാരത്തിലുള്ള ഹോട്ടലുകള്‍ ,അമ്യൂസ്മെന്റ് പാര്‍ക്കുകള്‍,ഷോപ്പിംഗ് മാളുകള്‍,സ്കൈഡൈവിംഗ്,സ്നോ വേള്‍ഡ്, കേബിള്‍ കാര്‍,സാഹസിക വിനോദങ്ങള്‍ അങ്ങിനെ നിരവധി വിനോദത്തിനുള്ള ഉപാധികള്‍.
ഇനി മൂന്നാറിനെ പറ്റി
മേല്‍ പറഞ്ഞ ജെന്റിങ്ങിന്റെ പത്തിരട്ടി പ്രകൃതി സമ്പത്തും , വിഭവങ്ങളുമുള്ള മൂന്നാറിന്റെസ്ഥിതി നോക്കൂ.
ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം, റോഡ് സൌകര്യങ്ങള്‍ ആണെന്ന്
മേല്‍ പറഞ്ഞ ജെന്റിങ്ങിന്റെ പത്തിരട്ടി പ്രകൃതി സമ്പത്തും , വിഭവങ്ങളുമുള്ള മൂന്നാറിന്റെസ്ഥിതി നോക്കൂ.
ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം, റോഡ് സൌകര്യങ്ങള്‍ ആണെന്ന്
മനസ്സിലാക്കാത്ത ഭരണകൂടം ആണ് നമുക്കുള്ളത്. മൂന്നാറിലേക്കുള്ള റോഡുകള്‍ നോക്കൂ.നല്ലതെങ്കിലും വീതി കുറഞ്ഞ ഒരു "ഒന്നര "വരിപ്പാത. കൂടെ ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍ വേറെയും.
.
വിവാദങ്ങള്‍ക്കു പകരം,സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ :
1 .ടാറ്റയുടെ കൈവശ ഭൂമിയെല്ലാം രാജ ഭരണം വഴിസര്ക്കാരില് നിക്ഷിപ്തമായ പാട്ട ഭൂമിയാണ്. സര്‍ക്കാര്‍ മൂന്നാര്ടൗണിനു2 കിമിറേഡിയസില്ഉള്ള ടാറ്റയുടെ ഭൂമിഏറ്റെടുക്കണം.ഇത് ഏകദേശം 12 .56 ച.കിമി അഥവാ
31൦൦ ഏക്കര്‍ സ്ഥലം വരും.
31൦൦ ഏക്കര്‍ സ്ഥലം വരും.
2.ഒരു വന്‍ വികസന കാഴ്ചപ്പാടോടെ ,ശാസ്ത്രീയമായി, മേല്പറഞ്ഞസ്ഥലം വിഭജിച്ചു ബോട്ടാണിക്കല്‍ ഗാര്‍ഡനുകള്‍, പാര്‍ക്കുകള്‍,ഹോട്ടലുകള്‍,കേബിള്‍ കാര്‍,അമ്യൂസ്മെന്റ് പാര്‍ക്കുകള്‍,ഷോപ്പിംഗ് മാളുകള്‍,അഡ്വഞ്ചര്‍ അക്കാദമി മറ്റു അനുബന്ധ സൌകര്യങ്ങള്‍ തുടങ്ങിയവയ്ക്ക് നല്‍കുക.
3.മേല്‍ പറഞ്ഞ കാര്യങ്ങള്‍ സ്വകാര്യ മേഖലയിലോ സംയുക്ത മേഖലയിലോ നടത്താവുന്നതാണ്.
4.വന നിയമത്തിന്റെ സാങ്കേതികത്വം ഉയര്‍ത്താതെ 6 വരി പാതയോ,ചുരുങ്ങിയത് 4 വരി പാതയോ അടിയന്തരമായി നിര്മമിക്കുക.
എന്തിനെയും ഏതിനേയും രാഷ്ട്രീയമായി നോക്കിക്കാണുന്ന ഭരണകൂടത്തിന്റെ,പാര്‍ട്ടികളുടെ,ഈ മനോഭാവം മാറിയെ തീരൂ . ഇപ്പോഴുള്ള അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കുകയും ,സംസ്ഥാനത്തിന്റെ പൊതു നന്മക്കായി പ്രവര്‍ത്തിക്കുകയും വേണം എന്നതാണ് ഏറ്റവും ആവശ്യം .ദീര്‍ഘ ദൃഷ്ടിയുള്ള ഭരണ സംവിധാനവും,അര്‍പ്പണ ബോധമുള്ള കുറച്ചു ഉദ്യോഗസ്ഥരും മാത്രം മതി,രണ്ടോ,മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പരിശ്രമം ഫലപ്രാപ്തിയിലെത്തിക്കാന്‍. വരുമാനത്തിലും,മൂന്നാറിന്റെ അന്താരാഷ്ട്ര പ്രശസ്തിയിലും ഉണ്ടാകുന്ന വന്‍ വര്‍ധനവ് ആയിരിക്കും ഫലം.സമീപ ഭാവിയില്‍ ഇവ യാഥാര്‍ത്ഥ്യമാകും എന്ന് നമുക്ക് പ്രത്യാശിക്കാം,അതിനായി പ്രാര്‍ഥിക്കാം.
5 comments:
മാഷെ....സംഭവം കാലിക പ്രസക്തം.....പക്ഷെ..... സസ്നേഹം
മലേഷ്യന്‍ ചിത്രങ്ങള്‍ വളരെ മനോഹരം.
ORU YATHRIKAN:നമ്മുടെ രാഷ്ട്രീയക്കാരേയും,ഉദ്യോഗസ്ഥരേയും ഒരു തവണ ഇവിടമെല്ലാം കാണിക്കണം.കുറച്ചു പേരുടെയെങ്കിലും മനോഭാവം മാറിയാല്‍ അത്രയും നല്ലത്.
കുമാരന് | kumaran :നന്ദി,സ്ഥിര സന്ദര്‍ശനത്തിനും,കമന്റിനും.ഇനിയും കാണാം.
uncle, amazing photos and good comparison
നന്നായി പറഞ്ഞു. പക്ഷെ പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ടെന്തു കാര്യം.
വെള്ളിലയിലെ വെള്ളം പോലെ അതൊക്കെ ഊര്‍ന്നു പോവുകയേ ഉള്ളൂ.
ഉദ്യമത്തിന് നന്ദി.
Post a Comment