ഭാഗം -1
ശ്രീലങ്കന്‍ എയര്‍വെയ്സ് കഴിഞ്ഞ കുറെ നാളുകളായി, തിരുവനന്തപുരത്ത് നിന്നും മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളൂ. അവര്‍, കൊച്ചി എയര്‍ പോര്‍ട്ടില്‍ നിന്നുമുള്ള സര്‍വീസുകള്‍ എല്ലാം നിറുത്തി വച്ചിരിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളം
അതിനാല്‍ കൊളൊമ്പോയ്ക്ക് പോകണമെങ്കില്‍,തിരുവനന്തപുരത്ത് പോകാതെ മാര്‍ഗമില്ല.കൊച്ചിയില്‍ നിന്നും, തിരുവനന്തപുരത്ത് എത്തിചേരണമെങ്കില്‍ 5 മണിക്കൂര്‍ റോഡ് യാത്ര. എന്നാല്‍ തിരുവനന്തപുരം-കൊളൊമ്പോ വിമാന യാത്ര 50 മിനിറ്റ്!തിരുവനന്തപുരം വിമാനത്താവളത്തില്‍ അതിരാവിലെ എത്തിച്ചേരുമ്പോള്‍,ഒപ്പം യാത്ര ചെയ്യുന്ന സുഹൃത്തുക്കള്‍ നേരത്തെയെത്തിഎന്നേയുംപ്രതീക്ഷിച്ച്നില്ക്കുകയായിരുന്ന..വിമാനത്താവളത്തിന് പറയത്തക്ക മാറ്റമൊന്നുമില്ല.പുതിയ ടെര്‍മിനലിന്റെ ജോലികള്‍ നടക്കുന്നു.ബസ്സില്‍ തൂങ്ങിതന്നെ വേണം ഇപ്പോഴും വിമാനത്തിലെത്താന്‍.
കൃത്യ സമയത്ത് തന്നെ വിമാനം പുറപ്പെട്ടു.യാത്രക്കാരില്‍ ഭൂരിഭാഗവും തമിള്‍ കച്ചവടക്കാരാണ് .സ്ഥിര യാത്രക്കാരാണ്,അവരിലധികവും.വിമാനം പുറപ്പെട്ട ഉടനെ,എന്റെ അടുത്തിരുന്നയാള്‍ തന്റെ പേഴ്സ് തുറന്നു .പല രാജ്യങ്ങളിലെ 5 -6 സിം കാര്‍ഡുകളില്‍ നിന്നും ഒന്നെടുത്ത്മൊബൈലില്ഫിറ്റ്ചെയ്ത്,അയാള്‍ തയ്യാറായി.തായ്ലണ്ടിലും,ചൈനയിലും,
മലേഷ്യയിലും ,ശ്രീലങ്കയിലും എല്ലാം ബിസ്സിനസ് നടത്തുന്നഒരുചെറുപ്പക്കാരന്.
സ്നാക്ക്സ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും വിമാനംകൊളൊംബൊയിലെത്തി. ശ്രീലങ്കയിലേക്ക്,
ഇന്ത്യാക്കാര്‍ക്ക് വിസ ആവശ്യമില്ലാതതിനാല്‍, എമിഗ്രേഷന്‍ വഴി വേഗം പുറത്തിറങ്ങാനായി.അറൈവല്‍ ഹാളില്‍ വലിയ തിരക്കൊന്നുമില്ല.ഞങ്ങളെ കാത്തു നില്ക്കുന്ന നുവാന്‍ എന്ന യുവാവിനൊപ്പം പുറത്തിറങ്ങി,കാറില്‍കയറി.ക്യാമറ തുറന്നപ്പോഴേക്കും,
അയാള്‍ വിലക്കി.കൊളൊമ്പോ യില്‍ ,ഫോട്ടൊയെടുക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന നിര്‍ദ്ദേശവും ലഭിച്ചു.പോകുന്ന വഴിയെല്ലാം കാവല്‍ നില്ക്കുന്ന പോലീസുകാരും,പട്ടാളക്കാരും.മീശ മുളക്കാത്ത പയ്യന്മാരാണധികവും.
കൊളൊംബൊ വിമാനത്താവളത്തിനു പുറത്ത്
വിമാനത്താവളത്തില്‍ നിന്നുമുള്ള റോഡ്
കൊളോമ്പോയുടെ,ആദ്യ കാഴ്ചകള്‍ ഒരു തമിഴ്നാട് നഗരത്തിന്റെ പ്രതീതിയാണ്,നമുക്ക് സമ്മാനിക്കുന്നത്.സമയം ഉച്ചയാകുന്നതെയുള്ളൂ.നഗരത്തില്‍ നല്ല തിരക്കാണ്.ലെയ്ലാന്റ് ബസ്സുകളും,ബജാജ് ഓട്ടോ റിക്ഷകളും എല്ലായിടത്തും കാണാം.ഒരു റെസ്റ്റോറന്റിനു സമീപം നുവാന്‍ കാര്‍ നിര്‍ത്തി.ഭക്ഷണം കഴിഞ്ഞു,സമീപത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സിം കാര്‍ഡ്,മറ്റു അവശ്യ സാധനങ്ങള്‍ എന്നിവ വാങ്ങി,വീണ്ടും യാത്ര തുടങ്ങി.ഗോള്‍ റോഡിലുള്ള താജ് സമുദ്രയിലാണ് മുറി റിസര്‍വ്വ് ചെയ്തിരിക്കുന്നത്.ഹോട്ടലില്‍ എത്തുന്നതിനു മുന്‍പ്,3 സ്ഥലങ്ങളില്‍ പട്ടാളക്കാരുടെ പരിശോധന നടന്നു.ഇന്ത്യാക്കാരോട്,തികച്ചും മാന്യമായ സമീപനമാണു അവരുടേത്.
ഹോട്ടല്‍ താജ് സമുദ്ര
ഹോട്ടലില്‍ എത്തി.ഹോട്ടലിലും,കര്‍ശന സുരക്ഷാ പരിശോധനകളാണു നിലവിലുള്ളത്. ചെക്ക് ഇന്‍ ചെയ്തു മുറിയിലേക്ക് നടന്നു.മനോഹരമായ ഒരു ഹോട്ടല്‍ ആണിത്.നേരെ മുന്പില് കടലും.ചെറിയ ഒരു വിശ്രമത്തിന് ശേഷം പട്ടണം കാണാന്‍ ഇറങ്ങി..
ഹോട്ടല്‍ മുറിയില്‍ നിന്നുമുള്ള കൊളൊംബൊ നഗരക്കാഴ്ചകള്‍
നാഷനല്‍ മ്യൂസിയം
കൊളൊമ്പോ മ്യൂസിയം കാണുന്നതിനാണ് ആദ്യം പുറപ്പെട്ടത്.1877 -ല്‍ നിര്‍മ്മിക്കപ്പെട്ട ഈ മനോഹര കെട്ടിടത്തില്‍ വിവിധ ബുദ്ധ പ്രതിമകള്‍,സംഗീത ഉപകരണങ്ങള്‍,വിവിധ ഫര്‍ണ്ണിച്ചറുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.ഒരു വലിയ തിമിംഗലത്തിന്റെ അസ്ഥികൂടവും ഇതിനകത്തുണ്ട്.ഫോര്‍ട്ട് റയില്‍വേ സ്റ്റേഷന്
നഗരത്തിലെ തെരുവുകള്‍
തുടര്‍ന്നു,ഫോര്‍ട്ട് റയില്‍വേ സ്റേഷന് ഭാഗത്തെക്കാണു പോയത്.കൊളോണിയല്‍ ശൈലിയില്‍ പണിതിരിക്കുന്ന ഈ സ്റ്റേഷനാണു, ഫോര്‍ട്ട്-പേട്ടാ ജില്ലകളെ വേര്‍തിരിക്കുന്നത് .നല്ല തിരക്ക് കാരണം അകത്തു കയറിയില്ല. മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നത് മൂലം, ഇച്ഛാനുസരണം ചിത്രങ്ങളെടുക്കാന്‍ സാധിച്ചില്ല. ക്യാമറ പുറത്തെടുക്കുമ്പോഴെക്കും,തോക്കുമായി പട്ടാളക്കാരന് എത്തും.തുടരും....
16 comments:
ഈ ചിത്രങ്ങളെല്ലാം ഇങ്ങനെ എങ്കിലും കാണാന്‍ അവസരമൊരുക്കിയതിനു നന്ദി
ശ്രീലങ്ക വഴി ഞാന്‍ പോയിട്ടുണ്ട്. പക്ഷേ കൂടുതല്‍ അതും ചിത്രം സഹിതമുള്ള ഒരു വായന കൂടുയായപ്പോള് അസ്സലായി. അടുത്ത ഭാഗം പോരട്ടേ..
ശ്രീലങ്ക ചിത്രങ്ങളില്ക്കൂടിയെങ്കിലുംകാണാം.
നമ്മുടെ നാടു പോലെ തന്നെയിരിക്കുന്നല്ലോ, ശ്രീ ലങ്കയും?
കുറച്ചു കൂടി വിവരങ്ങള്‍, വിവരണങ്ങള്‍ ഉള്‍പ്പെടുത്തൂ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
വിവരണവും ചിത്രങ്ങളും വളരെ മനോഹരം .....
ശ്രീ :വന്നതിന് വളരെ നന്ദി;ഇനിയും കാണാം
റ്റോംസ് കോനുമഠം:നന്ദി, റ്റോംസ്
Typist | എഴുത്തുകാരി:ചിത്രങ്ങള്‍ അനവധിയുണ്ട് ചേച്ചീ,പക്ഷെ പോസ്റ്റ് വലുതാകുമെന്ന ഭയം?
സജി:തീര്‍ച്ചയായും,സജി.പക്ഷെ നീളം കൂടുമെന്നോര്ത്താണു.പിന്നെ,ചരിത്രം അധികം ചികയാന്‍ മിനക്കെടാറില്ല,കാണുന്ന കാഴ്ചകള്‍ അതെ പോലെ എഴുതുന്നു എന്നു മാത്രം.
ramanika:നന്ദി സര് , അഭിപ്രായത്തിനു.ഇനിയും കാണും
ചിത്രങ്ങള്‍ക്ക് അടികുറിപ്പ് നല്കുന്നതുപോലെ തോന്നി എഴുത്ത്. ഒരല്‍പ്പം കൂടി ശ്രമിച്ചാല്‍ ശരിയാക്കിയെടുക്കാന്‍ കഴിയില്ലെ?
ലങ്കയിലെ ജനങ്ങള്‍,ജീവിതരീതി, ഭാഷ,ഭൂപ്രകൃതി, കാലവസ്ഥ, യാത്രദിനങ്ങളിലെ അനുഭവങ്ങള്‍, സംസ്സ്ക്കാരം തുടങ്ങിയതിനെകുറിച്ചൊക്കെ താങ്കളുടെ വിശദമായ വിവരണം പ്രതിക്ഷിക്കുന്നു.
ഫോട്ടോ എടുക്കാന്‍ പറ്റാത്തത് ചില സ്ഥലങ്ങളിലെങ്കിലും വലിയ നിരാശയുണ്ടാക്കിക്കാണുമല്ലോ ? എന്തായാലും ഇത്രയും ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി.
രാമായണ ട്രെയില്‍ എന്ന ഒരു സംഭവമാണ് ശ്രീലങ്കയില്‍ കാണണമെന്ന് എന്നെ ഏറെ കൊതിപ്പിക്കുന്നത് . അങ്ങനെ വല്ലതും കണ്ടോ മാഷേ ?
ശ്രീലങ്കാ കാണണമെന്ന ആഗ്രഹമുണ്ട്-വഴികള്‍ പരിചയപ്പെടുത്തിയതില്‍ സന്തോഷം.അടുത്ത വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ആര്‍ദ്ര ആസാദ് / Ardra Azad:പോസ്റ്റിനു നീളം കൂടുമെന്നോര്ത്താണു വിവരണം ചുരുക്കുന്നതു
ചെറുതായൊന്നു ശ്രമിക്കാം,ഇനി.
jyo :സന്തോഷം,ജ്യോ.സ്ഥിരമായ പ്രോത്സാഹനത്തിനു പ്രത്യേക നന്ദി.
നിരക്ഷരന്:കഷ്ടിച്ച് 2 ദിവസം മാത്രമാണു കിട്ടിയതു.അതിനാല്‍ വിശദമായ കാഴ്ചകള്‍ക്കു സമയം കിട്ടിയില്ല.ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ഒരു 4N/5D രാമായണ റെമിനിസെന്സെസ് പാക്കേജ് ഉണ്ട്.അതിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.ദയവ് ചെയ്ത് നോക്കൂ.
http://www.srilankan-holidays.com/general/ramayana_reminiscences.htm
വന്നു. കണ്ടു, മയങ്ങി. സഞ്ചരിക്കു, കുറിക്കു.
എന്റെ ഒരു സുഹൃത്ത് ശ്രീലങ്കക്കാരനാണ്. അവനവിടെയിപ്പോൾ ആരുമില്ല. അവന്റെ കുടുംബത്തിലെ എല്ലാവരേയും സുനാമി കൊണ്ട് പോയി. അതാണെനിക്ക് ആദ്യം ശ്രീലങ്ക എന്ന് പറഞ്ഞാൽ ഓർമ്മ വരിക. പിന്നെ മുത്തയ്യ മുരളീധരനേയും!
പ്രകൃതിയിലേക്ക് ഒരു യാത്ര.......a travel towards nature........ ILAVEEZHAPOONCHIRA A ROUND VIEW HILL TOP ഇല വീഴാ പൂഞ്ചിറ
MALANKARA DAM RESERVOIR KANJAR ...
http://sabukeralam.blogspot.com/2011/09/ila-veezha-poonchira-round-view-hill.html
mermaid's merit casino review and promotions | deccasino
Mermaids Slot Machine. Mermaids Slot Machine. Mermaids Slot Machine. Mermaids Slot Machine. Mermaids kadangpintar Slot Machine. Mermaids Slot Machine. Mermaids 바카라 Slot Machine. Mermaids Slot Machine. Mermaids Slot Machine. 메리트카지노 Mermaids Slot Machine
Post a Comment