ഇടുക്കി ജില്ലയിലെ ചില കാഴ്ചകള്‍ കൂടി
ഇ ഇത്തവണ ചില ചിത്രങ്ങള്‍.കുറച്ചു വ്യക്തതക്കുറവുണ്ട്.
. .
വാളറക്കുത്ത് വെള്ളച്ചാട്ടം
നേര്യമംഗലം കഴിഞ്ഞു,മൂന്നാര്‍ റോഡില്‍ 1൦ കി മി കഴിയുമ്പോഴാണ് മനോഹരമായ വാളറക്കുത്ത് വെള്ളച്ചാട്ടം
ദേവികുളത്തെ കാഴ്ചകള്‍
ദേവി കുളത്ത് നിന്നും സൂര്യനെല്ലി /പൂപ്പാറ റോഡില്‍ മേഘങ്ങള്‍ താഴേക്കിറങ്ങുന്ന കാഴ്ച
ദേവികുളത്തെ കാഴ്ചകള്‍
ചിന്നക്കനാലിലെ വെള്ളച്ചാട്ടം
ചിന്നക്കനാല്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള വെള്ളച്ചാട്ടം
ചിന്നക്കനാല്‍ വെള്ളച്ചാട്ടം:ഒരു വിദൂര ദൃശ്യം
പൊന്മുടി ഡാം
പൊന്മുടി ഡാം ,അടിമാലിയില്‍ നിന്നും രാജാക്കാടിനു പോകുന്ന വഴിയില്‍ ആണ്.അധികം സന്ദര്‍ശകരില്ലാത്ത ഒരു പ്രദേശമാണിത്.അടിമാലിയില്‍ നിന്നും ഏകദേശം 45 മിനിറ്റ് യാത്ര..ഇവിടെ നിന്നും രാജാക്കാട്,രാജകുമാരി വഴി പൂപ്പാറയിലെത്തി ചിന്നക്കനാല്‍ വഴി 75 മിനിറ്റ് കൊണ്ട് മൂന്നാറിലെത്താം
.
പൊന്മുടി ഡാം
കോവില്‍ക്കടവ് ഗ്രാമം
ഇത്കോവില്‍ക്കടവ്.മറയൂരില്‍നിന്നും കാന്തല്ലുരിനു പോകുന്ന വഴിയിലുള്ള ചെറിയ ഗ്രാമം.വിശാലമായ ഒരു ഭൂവിഭാഗത്തിനു നടുവിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
.
11 comments:
അല്പം കൂടി വിശദമായ വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം എഴുതാനരിയുന്നവര്‍ എഴുതിയില്ലെങ്കില്‍ പിന്നെ ആരെഴുതാനാണ്?
നാട്ടുകാരന്‍:എന്റെ എഴുത്ത് അല്പം അധികമാകുന്നുണ്ടോ എന്നൊരു സംശയം,അതു കൊണ്ടാണ് ചുരുക്കിയതു...പ്രോത്സാഹനത്തിനു നന്ദി.
വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ.
ഇനി അടുത്ത യാത്ര എവിടേക്കാണാവോ
കാത്തിരിക്കാം.
ഇതിലും അധികം ഫോട്ടോകള്‍ ഓരോ സ്ഥലങ്ങളിലെയും പോസ്റ്റ് ചെയ്യുവാന്‍ എന്നേപ്പോലുള്ളവര്‍ക്ക് സാധിക്കും :) എന്നാല്‍ അതിനേക്കുറിച്ചുള്ള നല്ല വിവരണങ്ങള്‍ നല്‍കാന്‍ നിങ്ങളേപ്പോലുള്ള ചുരുക്കം ആളുകള്‍ക്കേ സാധിക്കൂ... ആളുകള്‍ക്ക് കൂടുതല്‍ മനസ്സിലാകുവാന്‍ ശക്തമായ വിവരണങ്ങള്‍ക്കേ സാധിക്കൂ...കാരണം ഈ യത്രയില്‍ കൂടെപ്പോകുന്ന ഒരനുഭവം അതു നല്‍കും ! അതിനാല്‍ ഇനിയുള്ള പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചമായ വിവരണങ്ങളാല്‍ സമ്പന്നമാകും ന്നു പ്രതീക്ഷിക്കുന്നു.
ഇടുക്കി ജില്ല നയനമനോഹരിയാണു..
കണ്ണിനു കുളിര്‍മ്മയേകുന്ന കാഴ്ചകള്‍ കണ്ടാസ്വദിക്കാനാഗ്രഹമുള്ളവര്‍ക്കു പറുദീസയാണിവിടം..
ഇനിയും ഇടൂ സമാനമയ ചിത്രങ്ങള്‍ വിശദമായ വിവരണങ്ങള്‍ സഹിതം..
എല്ലാം നല്ല ചിത്രങ്ങള്‍!, മാത്രമല്ല പരിചയമുള്ള സ്ഥലങ്ങളും!
കൃഷ്ണകുമാറേ.. നാട്ടുകാരൻ പറഞ്ഞപോലെ കൂടുതൽ വിവരണങ്ങൾ പൂശൂ... പടങ്ങൾ നന്നായി...
കുറച്ച് സഞ്ചാരസാഹിത്യം കൂടി-എന്നു വച്ചാൽ അവിടെ എത്താനുള്ള വഴികൾ-അതിലുള്ള ബുദ്ധിമുട്ടുകൾ-ഗതാഗത സൌകര്യങ്ങൾ- എവിടെ താമസിച്ചു- വഴിയിൽ ആനയിറങ്ങുമൊ-പുലിയും കടുവയും ശല്യം ചെയ്യുമൊ-എത്ര ദിവസമെടുത്തു- ഇത്യാതി ഇത്യാതി കാര്യങ്ങളൊക്കെ അനുഭവത്തിൽ നിന്നും ഒന്നു വിശദമാക്കൂ...
ഇനിയും വരാം..
ആശംസകൾ..
ഇനിയുമിനിയും പടങ്ങളും വിവരണങ്ങളും രണ്ടുമായിക്കോട്ടെ.
എല്ലാം ഒന്നിനൊന്നു നല്ല ചിത്രങ്ങള്‍. എല്ലാവരും പറഞ്ഞ പോലെ കൂടുതല്‍ വിവരണവും പ്രതീക്ഷിക്കുന്നു
നാട്ടുകാരന്‍:എല്ലാവരും പറയുന്നതുപോലെ,ഇനിയുള്ള പോസ്റ്റുകളില്‍,വിവരണം വിശദമായിത്തന്നെ ചെയ്യണമെന്നാണു ആഗ്രഹം.
ഹരീഷ്,മുള്ളൂക്കാരന്‍,ജിമ്മി,വീകെ,എഴുത്തുകാരിചേച്ചി:വളരെ സന്തോഷമുണ്ട് കേട്ടോ,ഇവിടെ വരുന്നതിലും,നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും.ഇനിയും തുടരണം
വിഷ്ണു:നന്ദി,വിഷ്ണുവിന്റെ ലോകം തകര്‍പ്പനാകുന്നുണ്ട്.
Post a Comment