(ഒന്നാം ഭാഗം ഇവിടെ)
പിറ്റേന്ന് അതിരാവില സൂര്യോദയം കാണുന്നതിനായി,തയ്യാറായി.(ബാല്‍ക്കണിയിലേക്ക് ഇറങ്ങി നിന്നതാണീ തയ്യാറെ ടുപ്പെന്നുദ്ദേശിച്ചത്).സൂര്യന് പതുക്കെ ഉദിച്ച് വരുന്നത് മനോഹരമായ ഒരു കാഴ്ച തന്നെ.
സൂര്യോദയം
പ്രഭാത ഭക്ഷണം കഴിയുമ്പോഴേക്കും അഹമദ് വാഹനവുമായെത്തി.അദ്ദേഹം രാവിലെ തന്നെ ധൃതിയിലാണു.കാണേണ്ട കാഴ്ചകള്‍ അനവധിയുണ്ടെന്നും,സമയം വളരെ പരിമിതമാണെന്നും ആള് സൂചിപ്പിച്ചു. ആദ്യം,ലങ്കാവി അണ്ടര്‍ വാട്ടര്‍ വേള്‍ഡിലേക്കാണു പോയത്.വിവിധ മത്സ്യങ്ങളെയും,മറ്റ് സമുദ്ര ജീവികളേയും ഇവിടെ പരിപാലിച്ച് പോരുന്നു.ശുദ്ധജല മത്സ്യങ്ങളാണു ആദ്യം.ഇപ്പോള്‍,നമ്മുടെ നട്ടില്‍ ഭാഗ്യസൂചകമായി കണക്കാക്കാപ്പെടുന്ന അരോനാ എന്ന മത്സ്യം,ഇവിടെ ധാരാളം ഉണ്ട്.ജെല്ലി ഫിഷ്,സീ ഹോഴ്സ് പെന്‍ഗ്വിനുകള്‍അങ്ങനെ,അങ്ങനെ നിരവധി ഇനങ്ങള്‍.നല്ല ഒരു സൂവനീര്‍ ഷോപ്പും ഇവിടെ ഉണ്ട്.ഒരു വശം ഡ്യൂട്ടി ഫ്രീ ഷോപ്പും.അണ്ടര്‍ വാട്ടര്‍ വേള്‍ഡ്
അവിടത്തെ കാഴ്ചകള്‍ക്കു ശേഷം,ഓറിയന്റല്‍ വില്ലേജ് കാണുവാന്‍ പുറപ്പെട്ടു.ചെറിയ മുക്കുവ ഗ്രാമങ്ങളിലൂടെയാണു റോഡ് കടന്നു പോകുന്നത്.നിരനിരയായിട്ടിരിക്കുന്ന ഫിഷിങ്ങ് ബോട്ടുകള്‍.കുറച്ച് കഴിഞപ്പോള്‍ യാത്ര മലമ്പ്രദേശത്തു കൂടിയായി.ഇരുവശത്തും നമ്മുടെ നേര്യമംഗലം പ്രദേശത്തെ അനുസ്മരിപ്പിക്കുന്ന മലനിരകള്‍.സമാന ഭൂപ്രകൃതിയും.അന്തരീക്ഷ താപനില മാത്രം കൂടുതലാണു.ജനുവരി അവസാനം,ഏകദേശം 38 ഡിഗ്രീ സെന്റിഗ്രേഡ്.ലങ്കാവിയിലെ തനത് ഗ്രാമീണകാഴ്ചകള്‍ കാണാനാകും എന്ന പ്രതീക്ഷയിലാണു ഓറിയന്റല്‍ വില്ലേജിലെത്തിയത്.
ഓറിയന്റല്‍ വില്ലേജ്
കേബിള്‍കാര്‍ സ്റ്റേഷന്
ആറടിവീതിയുള്ളഈപാലത്തിലൂടെ,2275അടിഉയരത്തില് ഇരുവശത്തുമുള്ളകാഴ്ചകള്‍ ആസ്വദിച്ചുള്ള സഞ്ചാരം തികച്ചും അവിസ്മരണീയമായ ഒരു അനുഭവമാണു.സുരക്ഷക്കായി,വശങ്ങളില് കൈവരികളുണ്ടെങ്കിലും,ചെറിയ ചാഞ്ചാട്ടം നമ്മളില്‍ തെല്ല് ഭീതിയുണര്‍ത്തും.എറ്റവും മുകളില്‍ ഭക്ഷണശാലയുമുണ്ട്.ഞങ്ങള്‍ എത്തിച്ചേര്‍ന്ന സമയത്ത് തമിഴ് നാട്ടുകാരായ ഒട്ടനവധി സഞ്ചാരികളെ കാണുവാന്‍ സാധിച്ചു.
തിരികെ ബേയ്സ് സ്റ്റേഷനിലെത്തി,യാത്ര തുടങ്ങി.റ്റാന്‍ ജങ് റൊ എന്ന ബീച്ചിനോടു ചേര്‍ന്നുള്ള
ചെറിയമലയറെസ്റ്റാറണ്ടില്‍നിന്നും,തനതു മലയശൈലിയിലുള്ള ഭക്ഷണത്തിനുശേഷം,
കണ്ടല്‍കാടുകള്‍ കാണുന്നതിനായി ബോട്ടില്‍ പുറപ്പെട്ടു.നന്നായി സംരക്ഷിച്ചിരിക്കുന്ന ഈ കാടുകള്‍,ലങ്കാവിയെ സുനാമിയില്‍ രക്ഷിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.ഇതിനോടനുബന്ധിച്ചു ഈഗിള്‍ഫീദിങ് എന്ന ഒരു പരിപാടിയുമുണ്ട്.വെള്ളത്തില്‍ എറിയപ്പെടുന്ന ഇറച്ചികഷണങ്ങള്‍ കാട്ടില്‍ നിന്നും പറന്നെത്തൂന്ന കഴുകന്മാര് കൊത്തിയെടുക്കുന്ന കാഴ്ച ആണു ഇത്.
(മാന്‍ ഗ്രോവ്/കണ്ടല്‍ കാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരണത്തിനും,ചിത്രങ്ങള്‍ക്കും ...ദാ ഇവിടെ)
ഇതിനകത്ത് ഒരു ഫിഷ് ഫാം ഉണ്ട്.സ്റ്റിങ് റേ(തിരണ്ടി) തുടങ്ങി അനേകം മത്സ്യങ്ങളെ അടുത്ത് കാണുവാനും,തീറ്റ നല്കുവാനുമുള്ള സൌകര്യം ഇവിടെ ഉണ്ട്.തിരികെയെത്തി യാത്ര തുടര്‍ന്നു.ലങ്കാവിയിലെ പ്രധാന പട്ടണമായ കുവ ആണു അടുത്ത ലക് ഷ്യം.പോകുന്ന വഴിയിലെല്ലാം നല്ല തേക്കിന് തോട്ടങ്ങള്‍ കാണാം.അതിടൊപ്പം മലയ ഗ്രാമങ്ങളും പള്ളികളും,അമ്പലങ്ങളും എല്ലാം ഉണ്ട്.ചെറിയ ഭക്ഷണ ശാലകള്‍എല്ലായിടത്തും ഉണ്ട്.
കുവയിലെ പ്രധാന ആകര്‍ഷണം 12ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈഗിള്‍ സ്ക്വയര്‍ ആണ്.൪൦ അടി ഉയരമുള്ള ഒരു കഴുകന്റെ പ്രതിമ ഇവിടെ സ്ഥാപിചിരിക്കുന്നു.
കടല്‍ മാര്‍ഗ്ഗം ലങ്ഗ്കാവിയിലേക്ക് വരുന്നവരുടെ എന്‍ട്രി പോയന്റ് ആണ് ഇവിടം.അതിനായുള്ള ജെട്ടി പോയന്റ് ഇവിടെ നിന്നാല്‍ കാണാനാവും.അതിനോട് കൂടി,ഡ്യൂട്ടി ഫ്രീ മോളും ,സൂവനീര്‍ ഷോപ്പും എല്ലാം ഉണ്ട്.ഏറ്റവുമധികം സഞ്ചാരികളെ കാണുവാന്‍ സാധിക്കുന്ന ഒരു പ്രദേശം കൂടിയാണിവിടം.സഞ്ചാരികളെല്ലാം ഫോട്ടോ സെഷനു വേണ്ടി തിരക്ക് കൂട്ടുന്നു.
സായാന്ഹമായിരിക്കുന്നു.ഇനി ബീച്ചില്‍ ഒരു കുളി ആണ് അജണ്ടയിലുള്ളത്.
അതിനായി ഹോട്ടലിനു സമീപത്തുള്ള ബീച്ചിലെത്തി.പകല്‍ മുഴുവന്‍ അലഞ്ഞതിന്റെ ക്ഷീണം നല്ല ഒരു കുളിയില്‍ അലിഞ്ഞു പോയി.ശാന്തമായ തിരകളുള്ള,ആഴമില്ലാത്ത കടലിലെ കുളി വളരെ സുരക്ഷിതവുമാണ്.സമയം രാത്രി എട്ടു മണി ആയപ്പോള്‍ മാത്രമാണ് മെല്ലെ ഇരുട്ട് പരക്കുവാന്‍ തുടങ്ങുന്നത്.
ബീച്ചിനു തൊട്ടടുത്തുള്ള മലയന്‍ റെസ്റ്റാറന്റില്‍ നിന്നും നല്ല ഒരു ഭകഷണം കഴിഞ്ഞു,അത്യാവശ്യ ഷോപ്പിങ്ങിനായി എല്ലാവരും പുറപ്പെട്ടു.നാളെ രാവിലെ ലന്ങ്കാവിയോട് വിട പറയണം.തിരികെ ഹോട്ടലില്‍ എത്തിചേര്‍ന്നപ്പോള്‍ സമയം വളരെ വൈകിയിരുന്നു.
12 comments:
ചിത്രങ്ങളും വിവരണവും നന്നായി.......
ചിത്രങ്ങളും,വിവരണവും വളരെ നന്നായി.ആ കേബിള്‍ കാര്‍ കണ്ടപ്പോള്‍ ഞങ്ങള്‍ കനഡായില്‍ ഗൊണ്ടോളയില്‍ ഇരുന്നത് ഓര്‍മ്മ വന്നു.
നല്ല യാത്രാവിവരണം. ഫോട്ടോസും അസ്സലായി. അങ്ങിനെ ഫ്രീയായി ലങ്കാവി കണ്ടു.:) തനതു മലയശൈലിയിലുള്ള ഭക്ഷണം എന്നെഴുതി കണ്ടു. ഒന്ന് വിശദികരിക്കാമോ? (അവരുടെ ഭക്ഷണം നമുക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടോ?) ഇത്രയും വിശദമായി, ഒട്ടും ബോറടിക്കാതെ ലങ്കാവി കാണിച്ചുതന്നതിന് നന്ദി.
nice photos
ചിത്രങ്ങളും വിവരണവും വളരെ വളരെ നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു
വായാടി പറഞ്ഞത് പോലെ ഫ്രീ ആയി ലങ്കാവി കണ്ടു :-)
ആ സാന്‍ഡ് സ്റ്റോണുകള്ടെ ഒരു ചിത്രം ആകാമായിരുന്നു..കാണാന്‍ ഒരു കൊതി!!
ഈഗിള്‍ സ്ക്വയര്‍-ല്‍ ഉള്ള കഴുകന്റെ പ്രതിമ കണ്ടിട്ട്, ഗുരുവായൂര്‍ കിഴക്കേ നടയില്‍ ഉള്ള ഗരുഡന്റെ പ്രതിമ പോലെ !!
യാത്രകള്‍ തുടരട്ടെ...പോസ്റ്റുകള്‍ പോരട്ടെ...
ലങ്കാവി, ശരിക്കും ത്രില്ലടിച്ചൂട്ടൊ.....
ഫോട്ടോകളും അടിപൊളി...
തുടരുക....
ഇനിയും വരാം...
യാത്ര തുടരട്ടെ...
ഇത് വായിച്ചതോടെ ഞാനും ലങ്കാവിയിലൂടെ പര്യടനം നടത്തിയ പോലായല്ലോ.., കൊള്ളാം..നന്നായിട്ടുണ്ട്, ആ ആകാശപ്പാലത്തിന്റെ ഫോട്ടോ കണ്ടിട്ട് തന്നെ പേടിയാകുന്നു...,എന്റമ്മോ,
നല്ല വിവരണം . ചിത്രങ്ങള്‍ അൽപ്പം മങ്ങിയ പോലെ തോനുന്നു.
നല്ല ഫോട്ടോകള്‍
ലങ്കാവിയുടെ മനോഹരകാഴ്ച്ചകൾ ഒന്നും രണ്ടും ഭാഗങ്ങളിലൂടെ പടങ്ങൾ സഹിതം നന്നായി വിവരിച്ചിരിക്കുന്നു...കേട്ടൊ ഭായി
Post a Comment