Sunday, January 10, 2010

അപ്പര്‍ കുട്ടനാട്-ചില ചെറു കാഴ്ചകള്‍ (തീരെ ചെറുത് )

കുട്ടനാടിന്റെ ഫോട്ടോകള്‍ പലരും പോസ്റ്റ്‌ ചെയ്തിട്ടുണ്ട് എന്നറിയാം...ഗ്രാമീണ ഭംഗിയുടെയും.റാണിയുടെ വര്‍ണ്ണക്കാഴ്ചകളില്‍ ,  (ranidv.blogspot.കോം) ,കുറച്ചു മണിക്കൂറുകള്‍ക്കുമുന്‍പ് പോലും ഗ്രാമീണ ഭംഗി തുളുമ്പുന്ന ഫോട്ടോ കണ്ടിരുന്നു.എങ്കിലും,അടുത്തിടെ അപ്പര്‍ കുട്ടനാട് എന്ന് വിളിക്കപ്പെടുന്ന ഭാഗങ്ങളിലൂടെ  യാത്ര ചെയ്തപ്പോള്‍ കണ്ട ചില ചെറു  കാഴ്ചകള്‍ ഒരു സന്തോഷത്തിനായി ,പോസ്റ്റ്‌ ചെയ്യുന്നു.



ഞങ്ങള്‍ ലോവര്‍  മലനാട്ടുകാര്‍ക്ക് ഇപ്പോള്‍ അന്യമായിക്കഴിഞ്ഞിരിക്കുന്ന നെല്ല് കൃഷി ,അതും ഇത്രയും  വിശാലമായ വിസ്തൃതിയില്‍ കണ്ടപ്പോള്‍ ,വളരെ സന്തോഷം തോന്നി.
കുട്ടനാടും പരിസരത്തുമുള്ളവര്‍ക്ക്ഇതൊരുപുതുമയുള്ള കാഴ്ചയല്ല.എന്നാല്‍, നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെല്‍പ്പാടങ്ങള്‍ ,എന്നെപ്പോലുള്ള പുറം(റബ്ബര്‍) നാട്ടുകാരില്‍ അതിശയം ജനിപ്പിക്കുന്നു.


    
ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് വരെ യാത്രാ സൌകര്യങ്ങള്‍ തുലോം കുറവായിരുന്ന ഒരു പ്രദേശമായിരുന്നു ഇവിടം.എന്നാല്‍,ഇപ്പോള്‍ ഈ ഭാഗത്തെല്ലാം ധാരാളം റോഡുകളായി.വീതി അല്പം കുറവാണു ,ബസ് സര്‍വ്വീസും  ഈ വഴിയുണ്ട്.






ഇത്  കോട്ടയം- ചങ്ങനാശ്ശേരി എം സീ റോഡില്‍ ,തുരുത്തി ജങ്ങ്ഷനില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിലൂടെ ,മുളയ്ക്കാംതുരുത്തി,കിടങ്ങറ ,കാവാലം വഴി ആലപ്പുഴക്ക് പോയപ്പോള്‍ കണ്ട കാഴ്ചയാണ്.എം സീ റോഡില്‍ നിന്നും വെറും 2 കി മി അഥവാ വെറും 4 മിനിറ്റ് യാത്ര ചെയ്‌താല്‍ ഈ മനോഹര കാഴ്ച ലഭിക്കും.ആലപ്പുഴചങ്ങനാശ്ശേരിറോഡിലും ഈ കാഴ്ച ലഭിക്കും.പക്ഷെ വാഹനത്തിരക്ക് കൂടുതലാണ് എന്ന് മാത്രം.. ഇത്രയും വിശാലമായി നെല്ല് കൃഷി ചെയ്യുന്ന  ഭാഗങ്ങള്‍ കേരളത്തില്‍ ഇനിയും അവശേഷിക്കുന്നു എന്നുള്ളത് വളരെ ആശ്വാസകരമായ കാര്യമാണ്.നെല്ല് കൃഷി വിശാലമായി ഉണ്ടെന്നുള്ളതും,നെല്ലിനു ന്യായമായ വില ലഭിക്കുന്നു എന്നുള്ളതും ആശ്വാസകരമായ കാര്യങ്ങളാണെങ്ങിലും,ജോലിക്കാരുടെ ദൌര്‍ ലഭ്യമാണ്, ഇവിടത്തെ പ്രധാന പ്രശ്നമെന്ന് എന്നോടപ്പമുണ്ടായിരുന്ന ബന്ധു സൂചിപ്പിച്ചു.ഇപ്പോള്‍
 ആധുനിക യന്ത്രങ്ങളുടെ വരവോടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമായിട്ടുന്ടെന്നു തോന്നുന്നു.




വേറെ ഒരു കാര്യം ഈ വഴിയില്‍ ലഭിക്കുന്ന  ഭക്ഷണത്തെക്കുറിച്ചാണ്.നല്ല കായല്‍ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം ലഭിക്കുന്ന കള്ള് ഷാപ്പുകള്‍ ഈ വഴിയില്‍ ഉണ്ട്.കള്ള് ഷാപ്പ്‌ എന്ന് കേട്ട് നെറ്റി ചുളിക്കെണ്ടതില്ല.സകുടുംബം, വളരെന്യായമായനിരക്കില്‍കരിമീന്‍,കൊഞ്ച്,ചെമ്മീന്‍ തുടങ്ങിയ മത്സ്യ വിഭവങ്ങള്‍ ആസ്വദിക്കാവുന്ന ഒന്നാതരം ഭക്ഷണ ശാലകളാണവ(എല്ലാം അങ്ങനെയല്ലെങ്ങിലും.)






ഇങ്ങനെയോക്കെയാണെങ്ങിലും ,പ്രധാന കായലുകളോടൊപ്പം,ഇടയിലുള്ള കൈത്തോടുകളും,മാലിന്യത്തില്‍
 നിന്നുംമുക്തമല്ല.
വെയില്‍ചാഞ്ഞുവരുന്നസയാഹ്നങ്ങളാണുഇവിടെസന്ദര്‍ശനത്തിനുത്തമം.ഇളംകാറ്റ് കൊണ്ടുള്ള ഇരിപ്പിന്റെ സുഖം
പറഞ്ഞറിയിക്കാവുന്നതല്ല. ഞങ്ങളുടെ ഇത് വഴിയുള്ള യാത്ര നട്ടുച്ചക്കായിപ്പോയി. വെയിലിനു ശക്തി കൂടിക്കൂടി വരുന്നു.ഒരു ബലപരീക്ഷണത്തിന് മുതിരാതെ തിരികെ വാഹനത്തിലേക്ക്..........   





14 comments:

Anil cheleri kumaran said...

നല്ല ഫോട്ടോകളും വിവരണവും..

Unknown said...

ഒറ്റ വാക്കിൽ പറഞ്ഞാൽ
മനോഹരം.

യാത്ര കൊള്ളാമല്ലോ.
മലയിറങ്ങി നേരെ കുട്ടനാ
ട്ടിലെത്തിയിരിക്കുന്നു.

jyo.mds said...

കുട്ടനാടന്‍ പുഞ്ചയിലെ.....എന്ന വഞ്ചിപാട്ട് ഓര്‍മ്മ വന്നു.വിവരണം തീരെ ചെറുതായി.നന്നായിട്ടുണ്ട്.

ഒരു നുറുങ്ങ് said...

അഹാ..ഹാ...പോട്ടങ്ങളൊക്കെ ഒന്നിനൊനൊന്ന് മെച്ചം.
ചെറുമകന്‍ കണ്ടപ്പോള്‍,അവന്‍റെ ചോദ്യം:“ഇത്രേം
പുല്ലുകള്‍ എന്തിനാ നട്ട് പിടിപ്പിക്കണത്..”?

CONGRATZ !

krishnakumar513 said...

കുമാരന്‍:വന്നതിനും,കമന്റ് നല്‍കിയതിനും നന്ദി
ജ്യോതി :നന്ദി,വീണ്ടും കാണാം
jyo : വന്നതില്‍ സന്തോഷം ഉണ്ട് കേട്ടോ
ഒരു നുറുങ്ങ്:നന്ദി......അടുത്ത തലമുറ,നെല്‍മരം കാണണമെന്നു പറയുന്ന അവസ്ഥയും ഉണ്ടകും

ആര്‍ദ്ര ആസാദ് / Ardra Azad said...

മുണ്ടൊക്കെയുടുത്ത്, വരമ്പത്തൊടെ ചെറുകാറ്റേറ്റ് നടന്നുപോകാൻ തൊന്നുന്നു.

നല്ല ചിത്രങ്ങളും വിവരണവും.

നാട്ടുകാരന്‍ said...

വിവരണങ്ങള്‍ക്ക് ശക്തി പോരാ എന്നൊരു തോന്നല്‍ :)

അലസതയല്ലേ കാരണം എന്നുമൊരു വിചാരം :)

പാടില്ലങ്ങിനെയൊന്നും.

അരുണ്‍ കരിമുട്ടം said...

കായംകുളത്ത് നിന്ന് ആലപ്പുഴ വഴി ഒന്ന് കറങ്ങിയ ഫീലിംഗ്

ഗോപീകൃഷ്ണ൯.വി.ജി said...

വളരെ നന്നായി..ചിത്രങ്ങളും,വിവരണവും

Ashly said...

നല്ല പടംസ്...

അല്ല, ഇതെല്ലാം വട്ടർ മാർക് ഇട്ടൂട്ടെ ? ഗൂഗിൾ പികാസ് കൊടാ‍ലി നല്ല ബെസ്റ്റ് റ്റൂൾ ആണു

വീകെ said...

നമ്മുടെ നെല്ലറയുടെ ചിത്രം അതിമനോഹരം...

ആശംസകൾ...

krishnakumar513 said...

ആര്‍ദ്ര ആസാദ് / Ardra Azad:നന്ദി,വീണ്ടും കാണാം
നാട്ടുകാരന്‍:ആരോപണത്തില്‍,അടിസ്ഥാനമില്ലാതില്ലാതില്ലാതില്ല.......................
അരുണ്‍ കായംകുളം :ഇതു വഴി വന്നതില്‍ വളരെ സന്തോഷം.ഇനിയും വരുമല്ലൊ?
ഗോപീകൃഷ്ണ൯:വളരെ നന്ദി.
Captain Haddock:വന്നതിനു നന്ദി,പറഞ്ഞതു പൊലെ ചെയ്യാന്‍ ശ്രമിക്കുകയാണ്.
വീ കെ:വളരെ സന്തോഷം.ഇനിയും കാണാം

Rainbow said...

nel vayalukalude chithram valare ishtamaayi.aasamsakal....

shemeer majeed said...

വളരെ നന്നയിട്ടുണ്ട്, കുട്ടനാട്ടില്‍ ഇനിയും പോണം , ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.